Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ എണ്ണം 34
Reporter
ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ലഡാക്കില്‍ രണ്ടുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 34 ആയി ഉയര്‍ന്നു.

കൂടുതല്‍ കോവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയിലും യു.പിയിലും സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഐ.ടി മേഖലയിലും ഒഴിവാക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാര്‍ച്ച് എട്ടിന് നടത്താനിരുന്ന ഹോളി മിലാന്‍ ആഘോഷം ഒഴിവാക്കി. പൊതു ചടങ്ങുകളില്‍ നിന്നും ജനം ഒത്തുകൂടുന്ന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യര്‍ഥിച്ചു.

ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ മൂവായിരത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 78 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഡല്‍ഹിയിലും തെലങ്കാനയിലും രാജസ്ഥാനിലുമടക്കമാണ് ബാധിതര്‍ ചികിത്സയിലുളളത്. അമേരിക്കയും സൗദി അറേബ്യയും അടക്കമുളള രാജ്യങ്ങളിലും കൊറോണ എത്തിക്കഴിഞ്ഞു.
 
Other News in this category

 
 




 
Close Window