Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണ ബാധിച്ച് മരിച്ചതിലേറെയും പുരുഷന്മാര്‍: പുകവലിയാണ് കാരണമെന്നു വിദഗ്ധര്‍
Reporter

കൊറോണ ബാധിച്ച് സ്ത്രീകളെക്കാള്‍ ഇരട്ടിയോളം മരണം സംഭവിക്കുന്നത് പുരുഷന്‍മാരിലാണ് - അമേരിക്കന്‍ വൈറ്റ് ഹൗസിലെ കൊറോണ വൈറസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഡെബോറ ബ്രിക്‌സ് കുറിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 40 ശതമാനത്തിലധികം പുരുഷന്മാരും പുകവലിശീലമുള്ളവരാണ്. സ്ത്രീകളില്‍ 10 ശതമാനത്തില്‍ താഴെയും. പുരുഷന്മാരിലെ ഉയര്‍ന്ന തോതിലുള്ള പുകവലി ശ്വസനേന്ദ്രീയങ്ങളെ ദുര്‍ബലമാക്കുന്നുവെന്നും ഇത് പെട്ടെന്ന് രോഗം പിടിപെടാന്‍ കാരണമാകുന്നുവെന്നും ചൂണ്ടിക്കാണിക്കുന്നു. ചൈനയിലടക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് രോഗികളില്‍ 65 ശതമാനവും പുരുഷന്‍മാരും 35 ശതമാനം സ്ത്രീകളുമാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ പുരുഷന്‍മാരുടെ മരണനിരക്ക് 2.8 രേഖപ്പെടുത്തിയപ്പോള്‍ സ്ത്രീകളുടേത് 1.7 മാത്രമാണ്. ലോകാരോഗ്യ സംഘടന ഇത്തരത്തില്‍ ഒരു കണക്ക് ഔദ്യോഗിമായി പുറത്ത് വിട്ടിട്ടില്ല.ശ്വസനേന്ദ്രിയങ്ങളെയാണ് കൊവിഡ് ബാധിക്കുന്നത്. അതിനാല്‍ പുരുഷന്‍മാരിലെ പുകവലിയാണ് മരണനിരക്ക് കൂടാനുള്ള സാദ്ധ്യതയായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സിഗര?റ്റ് പിടിച്ച് കൈചുണ്ടുകളില്‍ വയ്ക്കുന്നത് കൈയ്യില്‍നിന്നും വായിലേക്ക് രോഗം പകരാനുള്ള സാദ്ധ്യതയെ ബലപ്പെടുത്തുന്നവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പുരുഷന്മാരേക്കാള്‍ ഉയര്‍ന്ന പ്രതിരോധശക്തിയുള്ളതുകൊണ്ടാണ് സ്ത്രീകളില്‍ പൊതുവേ രോഗ വ്യാപനം കുറവായതെന്നാണ് ന്യൂയോര്‍ക്കിലെ നാഷണല്‍ ഇന്‍സ്?റ്റിറ്റിയൂട്ട് ഒഫ് ഹെല്‍ത്തിലെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ജാനിനെ ക്ലയി?റ്റോണ്‍ പറയുന്നത്. സ്ത്രീകളിലെ സഹജമായ പ്രതിരോധശേഷി വൈറസുകളെ പെട്ടെന്ന് തന്നെ പുറം തള്ളുന്നതിനാലും സ്ത്രീകള്‍ക്ക് പുരുഷന്മാരില്‍ നിന്നും വിത്യസ്തമായി എക്‌സ് ക്‌റോമസോം അധികമായതിനാലുമാകണം രോഗ പകര്‍ച്ചയിലെ ഈ കുറവെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window