Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഇറ്റലിയില്‍ മരണ സംഖ്യ 17,669: രോഗികളെ ചികിത്സിച്ച് വൈറസ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാര്‍
Reporter
ഇറ്റലിയില്‍ കൊവിഡ് രോഗം പടര്‍ന്നുപിടിച്ച ഫെബ്രുവരി മുതല്‍ ഇതുവരെ 100 ഡോക്ടര്‍മാര്‍ മരണ മടഞ്ഞിട്ടുണ്ടെന്നാണ് ഇറ്റാലിയന്‍ ആരോഗ്യ സംഘടനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അണിനിരന്ന വിരമിച്ച ഡോക്ടര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടും. ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം ഇതുവരെ 17,669 പേരാണ് മരിച്ചത്. ഡോക്ടര്‍മാരെ കൂടാതെ 30 നഴ്‌സുമാരും നിരവധി നഴ്‌സിംഗ് സഹായികളും വൈറസ് ബാധ മൂലം മരിച്ചതായി ഇറ്റാലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ 10 ശതമാനം പേര്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് റോമിലെ ഐ.എസ്.എസ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു.
പേടിപ്പിക്കുന്ന കണക്കാണ് ഓരോ ദിവസവും ഇറ്റലിയില്‍ നിന്നും പുറത്ത് വരുന്നത്. ഇതില്‍, ഒടുവില്‍ പുറത്തുവന്ന കണക്ക് ആരെയും ഞെട്ടിക്കും.
 
Other News in this category

 
 




 
Close Window