Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
മനുഷ്യന്‍ നിര്‍മിച്ച വൈറസാണ് കൊറോണയെന്ന് ശാസ്ത്രജ്ഞന്‍ ലൂക്ക് മാണ്ടേനീര്‍: നൊബേല്‍ പുരസ്‌കാരം നേടിയ സയന്റിസ്റ്റാണ് ലൂക്ക്
Reporter
ചൈനക്കെതിരെ ഗുരുതര ആരോപണവുമായി നോബല്‍ ജേതാവായ ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ ലൂക്ക് മൊണ്ടേനീര്‍ രംഗത്ത്. കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ഇത് എയിഡ്‌സിനെതിരെ വാക്‌സിന്‍ നിര്‍മ്മാണത്തിനിടയ്ക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നും പുറത്തായതാണെന്നുമാണ് ലുക് മൊണ്ടേനിയറിന്റെ ആരോപണം.

ഫ്രഞ്ച് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലുക് മൊണ്ടേനിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇദ്ദേഹമാണ് എയിഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയത്. ഇദ്ദേഹത്തിന് മറ്റ് രണ്ട് പേര്‍ക്കൊപ്പം 2008 ല്‍ നൊബേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

എച്ച്‌ഐവിയുടെ ജനിതക ഘടനയും മലേറിയ സൂക്ഷ്മ ജീവികളുടെ ഘടകങ്ങളും കൊറോണ വൈറസില്‍ കാണാന്‍ കഴിഞ്ഞെന്നാണ് ഈ വാദത്തിന് അനുകൂലമായി ലൂക്ക് നല്‍കുന്ന ന്യായീകരണം.

കൊറോണ വൈറസിന്റെ ജീനോമില്‍ എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും ഇത് സ്വാഭാവികമായി രൂപപ്പെടാനുളള സാധ്യത കുറവാണെന്നും ലുക് മൊണ്ടേനിയര്‍ പറഞ്ഞു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണ വൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും ലുക് ആരോപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണത്തെ സഹപ്രവര്‍ത്തകരായ ശാസ്ത്രജ്ഞര്‍ തള്ളി.

ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം 2,330,987 ആയിരിക്കുകയാണ്. മരണസംഖ്യ ഒരു ലക്ഷത്തി അറുപതിനായിരം കടന്നു. അമേരിക്കയിലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മരണ നിരക്കും ഏറ്റവും കൂടുതല്‍. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800 ലധികം പേരാണ് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 39914 ഉം രോഗികളുടെ എണ്ണം ഏഴ് ലക്ഷവും കടന്നിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window