Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പെട്ടന്ന് വണ്ണം കുറയ്ക്കാന്‍ കീറ്റോ ഡയറ്റ് പിന്‍തുടരുന്നവര്‍ പിന്നീട് മറ്റു വലിയ രോഗങ്ങള്‍ നേരിടേണ്ടി വരും
Reporter
കീറ്റോ ഡയറ്റ് ശരീരത്തേക്കാള്‍ മനസ്സിനെപ്രയാസത്തില്‍ ആക്കും - ഓസ്‌ട്രേലിയയിലെ ടാസ്മാനിയ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. പ്രിയപ്പെട്ട ഭക്ഷണങ്ങള്‍– പ്രത്യേകിച്ചു മധുരമുള്ളവ, വറുത്തും പൊരിച്ചും തയാറാക്കുന്ന മാംസാഹാരം എന്നിവ– പെട്ടെന്നു വേണ്ടെന്നു വയ്‌ക്കേണ്ടി വരുമ്പോള്‍ തോന്നുന്ന മനഃപ്രയാസം സ്വാഭാവികമാണെന്നും ഈ ചലഞ്ചിനെ അതിജീവിച്ചാല്‍ പനിയും പമ്പകടക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടാമത്തെ ഈ ചലഞ്ച് കൂടി അതിജീവിക്കുന്നതോടെ നിങ്ങളുടെ ശരീരവും മനസ്സും കീറ്റോ ഡയറ്റുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

മൂന്നാമത്തെ ചലഞ്ച് തീന്‍മേശയിലെ പ്രലോഭനങ്ങളെ അതിജീവിക്കുക എന്നതാണ്. കീറ്റോ ഡയറ്റ് പിന്തുടരുന്നവരെ പ്രലോഭിപ്പിക്കുന്ന പല വിഭവങ്ങളും ഹോട്ടലുകളിലും ബേക്കറികളിലും സുലഭമാണ്. ഇവയിലേക്ക് ശ്രദ്ധ പോകാതിരിക്കുക എന്നതാണ് വേണ്ടത്. വല്ലപ്പോഴും ഇവ അല്‍പം കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ഇതൊരു ശീലമാക്കിയാല്‍ കീറ്റോ ഡയറ്റിന്റെ ഗുണം നഷ്ടപ്പെടും. ഊ മൂന്നു ചാലഞ്ചുകളാണത്രേ പ്രധാനമായും കീറ്റോ ഡയറ്റ് നേരിടുന്നത്.
കാര്‍ബോ ഹൈഡ്രേറ്റുകള്‍ പരിമിതപ്പെടുത്തി കൊഴുപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള ഡയറ്റ് രീതിയാണ് കീറ്റോ. ഇതു പരിശീലിക്കുന്നവര്‍ക്ക് ആദ്യ എട്ടോ പത്തോ ദിവസത്തിനുള്ളില്‍ പനിയുടേതിനു സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയേക്കാം. ശരീരം പെട്ടെന്ന് അതിന്റെ പതിവുരീതികളോടു വിട്ടുനില്‍ക്കുന്നതിന്റെ പാര്‍ശ്വഫലം മാത്രമാണിത്. പരമാവധി പത്തുദിവസത്തിനകം ശരീരം ഈ പുതിയ ആഹാരക്രമവുമായി പൊരുത്തപ്പെടുമെന്നും ഗവേഷകര്‍ ഉറപ്പുനല്‍കുന്നു.
മെല്‍ബണില്‍നിന്നുള്ള ഫ്രന്റിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ എന്ന ജേണലില്‍ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.
 
Other News in this category

 
 




 
Close Window