Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ആരോഗ്യം
  Add your Comment comment
എക്‌സ്‌റേ സ്‌കാന്‍ ഉപയോഗിച്ച് കൊറോണ ബാധ കണ്ടെത്താം: സോഫ്റ്റ് വെയറുമായി ഐടി പ്രൊഫസര്‍
Reporter
കൊവിഡ് 19 വൈറസ് ബാധ ഉണ്ടെന്നു സംശയിക്കുന്ന വ്യക്തിയുടെ എക്‌സ്‌റേ സ്‌കാന്‍ ഉപയോഗിച്ച് അഞ്ച് സെക്കന്‍ഡിനുള്ളില്‍ കോവിഡ് 19 കണ്ടുപിടിക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ചതായി ഐഐടി റൂര്‍ക്കി പ്രൊഫസര്‍ അവകാശപ്പെടുന്നു.

സോഫ്റ്റ് വെയര്‍ വികസിപ്പിക്കാന്‍ 40 ദിവസമെടുത്ത പ്രൊഫസര്‍ ഇതിനുള്ള പേറ്റന്റ് ഫയല്‍ ചെയ്യുകയും അവലോകനത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെ (ഐസിഎംആര്‍) സമീപിക്കുകയും ചെയ്തു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ പ്രൊഫസറായ കമല്‍ ജെയിന്‍, ഈ സോഫ്റ്റ് വെയര്‍ പരിശോധനാ ചെലവ് കുറയ്ക്കുക മാത്രമല്ല, ആരോഗ്യപരിപാലന വിദഗ്ധരുമായി രോഗികള്‍ക്ക് സമ്പര്‍ക്കം ഉണ്ടാവാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും എന്ന് പറഞ്ഞു.

അദ്ദേഹത്തിന്റെ അവകാശവാദം ഇതുവരെ, ഒരു മെഡിക്കല്‍ സ്ഥാപനവും സ്ഥിരീകരിച്ചിട്ടില്ല.

'കോവിഡ് 19, ന്യുമോണിയ, ക്ഷയരോഗികള്‍ എന്നിവരുള്‍പ്പെടെ 60,000 എക്‌സ്‌റേ സ്‌കാനുകള്‍ വിശകലനം ചെയ്ത ശേഷമാണ് ഞാന്‍ ആദ്യമായി ഒരു കൃത്രിമ ഇന്റലിജന്‍സ് അധിഷ്ഠിത ഡാറ്റാബേസ് വികസിപ്പിച്ചത്. അമേരിക്കന്‍ ഐക്യനാടുകളിലെ എന്‍എഎച്ച് ക്ലിനിക്കല്‍ സെന്ററിന്റെ നെഞ്ച് എക്‌സ്‌റേ ഡാറ്റാബേസും ഞാന്‍ വിശകലനം ചെയ്തു, ' കമല്‍ ജെയിന്‍ പിടിഐയോട് പറഞ്ഞു.

'ഞാന്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്, ഡോക്ടര്‍മാര്‍ക്ക് ഒരു വ്യക്തിയുടെ എക്‌സ്‌റേയുടെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയും. രോഗിക്ക് ന്യുമോണിയയുടെ എന്തെങ്കിലും ലക്ഷണമുണ്ടോയെന്ന് സോഫ്റ്റ് വെയര്‍ തരംതിരിക്കുക മാത്രമല്ല, ഇത് കോവിഡ്19 മൂലമാണോ അതോ മറ്റ് ബാക്ടീരിയകളാണോ കാരണം എന്ന് പറയാനും അണുബാധയുടെ തീവ്രത അളക്കാനും കഴിയും.
 
Other News in this category

 
 




 
Close Window