Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യം വേണം: ആരോഗ്യം വര്‍ധിപ്പിക്കാന്‍ ചെറുപ്പം നിലനിര്‍ത്തണം: അതു നേടാനുള്ള ഭക്ഷണക്രമം
Reporter
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യം പരിപാലിക്കണം. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങളുടെ ക്രമം ഇതാ.

ചുവന്ന കാപ്‌സിക്കമാണ് ഈ പട്ടികയിലെ മറ്റൊരു താരം. ഇതില്‍ വിറ്റാമിന്‍ സി ധാരളാമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് വളരെയധികം ആവശ്യമായ ഘടകമാണ്. അതുപോലെ ധാരാളം ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമാണ് കാപ്‌സിക്കം.

നാരങ്ങയെ അത്ര നിസാരമായി കാണേണ്ട. ദിവസവും രാവിലെ ഒരു ?ഗ്ലാസ് നാരങ്ങ വെള്ളം കുടിക്കുന്നത് വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. ചര്‍മത്തിന് സ്വാഭാവിക നിറം ലഭിക്കാന്‍ സഹായിക്കും.

ദാഹമകറ്റാനും മധുരം പകരാനും മാത്രമല്ല ഓറഞ്ച്. ചര്‍മ്മ സൗന്ദര്യത്തിനു ഓറഞ്ച് ഏറെ നല്ലതാണ്. സൗന്ദര്യത്തെ ഏറ്റവും പരിപോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി. മാത്രമല്ല, ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മികച്ച കഌനിംഗ് ഏജന്റ് ആയി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തെ വൃത്തിയായും തിളക്കമുള്ളതായും സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.

പപ്പായയാണ് ചര്‍മ്മത്തിന്റെ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം എന്ന ഘടകമാണത്രേ ചര്‍മ്മത്തിന് ഏറെയും ഉപകാരപ്പെടുന്നത്. അതോടൊപ്പം തന്നെ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നു. പപ്പായ മുഖത്ത് തേക്കുന്നതും വളരെ ഉത്തമമാണ്. ചര്‍മ്മത്തിലെ കേടുപാട് പറ്റിയ കോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം തിളക്കമുള്ളതാക്കാനാണ് പപ്പായ ഫേസ് പാക്ക് സഹായിക്കുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാല്‍മണ്‍. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യ പൂര്‍ണമായി സംരക്ഷിക്കുകയും ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഡി, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്‌ഫേറ്റ് തുടങ്ങിയ ഘടകങ്ങള്‍ ചര്‍മ്മത്തെ കൂടുതല്‍ സുന്ദരമായി സൂക്ഷിക്കാന്‍ സഹായിക്കും.
 
Other News in this category

 
 




 
Close Window