|
പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം മിക്കവരിലും കണ്ട് വരുന്നു. ഇത് നല്ല ശീലമല്ലെന്ന് ഓര്‍ക്കുക. കാരണം, ശരീരഭാരം കൂടുന്നതിന് കാരണമാകും. എണ്ണയില്ലാതെ ആവിയില്‍ വേവിച്ചതെന്തും വയറു നിറയെ കഴിച്ചോഴൂ തടി വയ്ക്കുമെന്ന പേടി വേണ്ട. എന്നാല്‍ രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വയ്ക്കരുത്.
പലരും രാവിലത്തെ വിശപ്പ് സഹിക്കുന്നത് ഉച്ചയ്ക്ക് വയര്‍ നിറഞ്ഞ് കഴിക്കാമല്ലോ എന്നു കരുതിയാണ്. ഈ ചിന്തയാണ് മാറേണ്ടത്. രാവിലെ നന്നായി കഴിക്കുകയും ഉച്ചയ്ക്ക് അതിനേക്കാള്‍ കുറച്ചു കഴിക്കുകയുമാണ് ചെയ്യേണ്ടത്. കുറച്ച് ചോറ്, കൂടുതല്‍ പച്ചക്കറി സാലഡ് , അല്ലെങ്കില്‍ വേവിച്ച പച്ചക്കറി, ഒരു ചപ്പാത്തി. ചപ്പാത്തി ഒഴിവാക്കുകയുമാകാം. ഉച്ചയ്ക്ക് ഏറെ വിശന്നിരുന്ന് ധാരാളം ഭക്ഷണം കഴിക്കുന്നതും അപകടമാണ്.
രാത്രിയില്‍ അമിത ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും രാത്രി ഏറെ വൈകിയുള്ള അത്താഴം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂട്ടാം. അധിക ഭക്ഷണമല്ലെങ്കിലും കഴിക്കുന്നത് മുഴുവന്‍ ചിലപ്പോള്‍ കൊഴുപ്പായി മാറുന്നത് വളരെ ദോഷം ചെയ്യും. എട്ടുമണിക്കുള്ളില്‍ അത്താഴം കഴിക്കണമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.
എണ്ണ, നെയ്യ്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ദിവസത്തില്‍ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി വളരെ പെട്ടെന്ന് കുറയ്ക്കാം. |