Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
മതം
  Add your Comment comment
ജന ഹൃദയങ്ങളില്‍ ജീവിക്കുന്ന, കുട്ടികളുടെ കളിക്കൂട്ടുകാരന്‍ ബിജി അച്ചന്‍ !
രാജു വേലംകാല
കോവിഡും ശാരിരിക അകലവും ലോക് ഡൗണും ഒന്നുമില്ലാത്ത ഇമ്പങ്ങളുടെ പറുദീസയുടെ അവകാശത്തിലേക്ക് സമാധാനത്തിലെ പോവുക, ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എന്റെ ഭാര്യക്ക് സുഖം ഇല്ല എന്ന് അറിഞ്ഞു ഞായറാഴ്ച വൈകുന്നേരം അച്ചന്‍ എന്നെ വിളിക്കുകയും രോഗവിവരങ്ങള്‍ എല്ലാം അനേഷിച്ചതിനു ശേഷം എന്നോട് പറഞ്ഞിരുന്നു, രാജുച്ചായ എനിക്കും വയ്യ രാജുച്ചായന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്ന് ഈ അവസരത്തില്‍ അനുസ്മരിച്ചു എന്ന് മാത്രം അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കാം. ഒന്ന് രണ്ടു ദിവസം കൂടി നോക്കിയിട്ടു വ്യത്യാസം ഇല്ലെങ്കില്‍ വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലേക്ക് മറ്റും എന്ന് പറയുകയുണ്ടായി മാറ്റി ദൈവം വിളിച്ച് തന്റെ ചാരെ നിര്‍ത്താന്‍ തീരുമാനിച്ചാല്‍ നമുക്ക് വിധേയപ്പെടുക അല്ലാതെ എന്തു ചെയ്യാന്‍? എസ് ബി കോളേജിലും ബാംഗ്ലൂര്‍ യു.റ്റി.സി യിലും പഠിച്ച ബിജി അച്ചന്‍ എന്നും എനിക്ക് ഒരു നല്ല സഹോദരനും സുഹൃത്തുമായിരുന്നു. ഒരിക്കലും മുറിഞ്ഞിട്ടില്ലാത്ത ഒരു സ്‌നേഹ ബന്ധമായിരുന്നു അത്. പഠിത്തത്തില്‍ സമര്‍ത്ഥനായിരുന്ന അച്ചന്‍ ജര്‍മ്മനിയില്‍ നിന്ന് ഡോക്റ്ററേറ്റ് കരസ്ഥമാക്കി. യൂറോപ്പില്‍ പല രാജ്യങ്ങളിലും അദ്ദേഹം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. വിയന്ന പള്ളിയുടെ വികാരി ആയിരുന്ന കാലഘട്ടത്തില്‍ ആ പള്ളിയില്‍ കടന്നു ചെല്ലുവാനും അച്ഛനോ ടൊപ്പം വി മദ്ബഹായില്‍ ശ്രുശൂഷിക്കാന്‍ ഭാഗ്യം ലഭിച്ചു കുടുംബത്തോടും ഒപ്പം ഭക്ഷണം കഴിക്കാനും സാധിച്ചു. യു.കെ. യില്‍ ആദ്യമായി ഒരു പള്ളിയുടെ വികാരി ആയിട്ടു നിയമിതനാകുന്നത് സ്‌കോട്‌ലന്‍ഡിലെ അബെര്‍ഡീന്‍ സെന്റ് ജോര്‍ജ് ജേക്കബായ സുറിയാനിപ്പള്ളിയിലായിരുന്നു. അച്ചന്റെ സ്തുത്യര്ഹമായ സേവന രംഗത്തു അച്ഛനോടൊപ്പം ചേര്‍ന്ന് വി .മദ്ബഹായില്‍ ശ്രുശൂഷിക്കാന്‍ ഭാഗ്യം ലഭിച്ചു എന്നത് ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു അതോടൊപ്പം കുട്ടികളുമായി അച്ഛന് ഒരു വലിയ ബന്ധമാണ് അച്ചന്‍ ശ്രുശൂഷിക്കുന്ന ദേവാലയങ്ങളില്‍ എല്ലാം തന്നെ സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനം വളരെ ശക്തമാണ് അവസാന കാലം യു.കെ. യിലും യാ ക്കാബായ സഭയുടെ വൈദിക സെക്രട്ടറിയായും സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ ആയും മറ്റു നിലകളിലും സേവനം ചെയ്യുകയായിരുന്നു.

മൂന്ന് നാലു മാസങ്ങളായി സണ്‍ഡേസ്‌കൂള്‍ പരീക്ഷ സംബന്ധിച്ചും കലോത്സവം സംബന്ധിച്ചും ആശയ വിനിമയം നടത്താറുണ്ടായിരുന്നു പ അന്ത്യോഖ്യ സിംഹാസനംത്താടുള്ള കറകളഞ്ഞ പ്രതിബദ്ധത പ്രത്യേകം എടുത്തു പറയേണ്ടതാണ്. തികഞ്ഞ സാമൂഹിക പ്രതിബദ്ധത ബിജി അച്ചന്‍ എപ്പാഴും സൂക്ഷിച്ചിരുന്നു. അവസാന കാലത്ത് അദ്ദേഹം chaplain എന്ന നിലയില്‍ Worthing എന്ന സ്ഥലത്തെ ആശുപത്രിയില്‍ സേവനം ചെയ്യുന്നതിനെ കുറിച്ച് മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നല്‍കിയ വീഡിയോ സന്ദേശം മതി ആ പ്രതിബദ്ധതയുടെ ആഴമറിയാന്‍. കോവിഡ് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നും പ്രാര്‍ത്ഥിച്ചും അങ്ങിനെ നിരന്തരം രോഗികളുമായി ഇടപഴകിയാണ് തന്റെ ശുശ്രൂഷ അച്ചന്‍ നിര്‍വ്വഹിച്ചത്. വളരെ റിസ്‌ക് ഉള്ള ജോലി തന്റെ രക്ഷയെ കരുതി വേണ്ടെന്നു വയ്ക്കാമായിരുന്നു അച്ചന്. അച്ഛന് വര്ഷങ്ങള്ക്കു മുന്‍പേ കുന്തിരിക്കത്തിന്റെ പുക എന്തുമാത്രം തന്നെ അലട്ടുന്നു എന്ന് കൂടെ ശ്രുശൂഷക്കു കൂടിയിട്ടുള്ളവര്‍ക്കു നന്നായിട്ടു അറിയാവുന്നതാണ്. ഈ അവസരത്തില്‍ തന്റെ സഹവൈദികര്‍ അച്ഛനോട് പലപ്രാവശ്യം ആവശ്യപ്പെട്ടതാണ് അച്ചന്റെ ആരോഗ്യം നോക്കണം എന്ന് അതൊന്നും വകവയ്ക്കാതെ തമ്പുരാന്‍ തന്നെ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റി നമ്മെ വിട്ടു പോയിരിക്കുന്നു . എന്നാല്‍ ആ സേവനം ദൈവം ഏല്‍പ്പിച്ച നിയോഗമായിരുന്നു എന്ന് അച്ചന്‍ വിശ്വസിച്ചു. ആ അര്‍ത്ഥത്തില്‍ ഒരു ബലിദാനം ആയിരുന്നു ആ ജീവിതവും സേവനവും.

നമുക്ക് അഭിമാനിക്കാവുന്ന ഒരു ദൈവിക വേല ആയിരുന്നു കളങ്കമില്ലാത്ത ശുദ്ധഹൃദയനായിരുന്നു ബിജി അച്ചന്‍ . മുഖത്തെ സൗന്ദര്യം ജീവിതത്തിലും കാണാമായിരുന്നു. ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരിയും ഊഷ്മളമായ ആലിംഗനവും സ്‌നേഹചുംബനവും ഇനി ഇതെല്ലം ഒരു ഓര്‍മ്മയായി നിലനിക്കും അച്ചന്റെ അമ്മ , സഹോദരങ്ങള്‍, അമ്മായി, മക്കള്‍ , കുടുംബാംഗങ്ങള്‍ എല്ലാവരെയും ആശ്വസിപ്പിക്കാന്‍ 'നമ്മള്‍ അശക്തനാണ്; എന്നാല്‍ ശക്തനായ ദൈവം അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കട്ടെ, അച്ചനെ നിത്യതയില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വരോടൊപ്പം ചേര്‍ക്കട്ടെ ഞങളുടെ പ്രിയപ്പെട്ട ബിജി അച്ചാ സമാധാനത്താലെ വസിക്കുക. അബെര്‍ഡീന്‍ ഇടവകയുടെ സ്‌നേഹം മുഴുവന്‍ അയക്കുന്നു; കൂടെ കൊണ്ടു പോകുക. ആചാര്യേശാ മശിഹാ കൂദാശകള്‍ അര്‍പ്പിച്ച ഈ ആചാര്യന് ഏകുക പുണ്യം നാഥാ സ്‌തോത്രം

(അബെര്‍ഡീന്‍ ഇടവകക്ക് വേണ്ടി സെക്രട്ടറി രാജു വേലംകാല)
 
Other News in this category

 
 




 
Close Window