Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
വെയിലേല്‍ക്കാതെ വീടിനുള്ളില്‍ ഇരിക്കാന്‍ കിട്ടിയ അവസരത്തില്‍ മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ 4 ടിപ്‌സ്
Reporter
ഒരു ബൗളില്‍ മുട്ടയുടെ വെള്ള നന്നായി അടിക്കുക. ഇതിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ റോസ് വാട്ടറും, ഒരു ടേബിള്‍ സ്പൂണ്‍ ഗ്ലിസറിനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും മൃദുലമാകാനും ഇത് നല്ലതാണ്.

കറ്റാര്‍ വാഴ ജെല്‍ ദിവസവും ചര്‍മ്മത്തില്‍ പുരട്ടുന്നത് വരണ്ട ചര്‍മ്മം ഇല്ലാതാകാന്‍ സഹായിക്കും. കുളിച്ച് കഴിഞ്ഞാല്‍ ദിവസവും രണ്ട് നേരം ശരീരത്തില്‍ പുരട്ടുക. വരണ്ട ചര്‍മ്മമുള്ളവര്‍ ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ചര്‍മ്മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്.

ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് വെളിച്ചെണ്ണ. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ മുഖത്ത് പുരട്ടിയിട്ട് ഉറങ്ങുക. വരണ്ട ചര്‍മം അകറ്റുക മാത്രമല്ല ചര്‍മം കൂടുതല്‍ മൃദുലമാകാനും സഹായിക്കും.

ദിവസവും അല്‍പം വെള്ളരിക്ക നീര് മുഖത്ത് പുരട്ടുന്നത് വരണ്ട ചര്‍മ്മം അകറ്റാനും മുഖത്തെ വെയിലേറ്റുള്ള കരുവാളിപ്പ് മാറാനും ഏറെ ?ഗുണം ചെയ്യും.
 
Other News in this category

 
 




 
Close Window