Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ആരോഗ്യ സേതു ലോകത്തെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ ആപ്പ്: കേരള ഹൈക്കോടതിയില്‍ കേന്ദ്രം
Reporter
ആരോഗ്യ സേതു ലോകത്തെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ ആപ്പ് ആണെന്ന അവകാശവാദം ആവര്‍ത്തിച്ച് കേന്ദ്രം. കേരള ഹൈക്കോടതിയില്‍ കേന്ദ്രം വീണ്ടും നിലപാട് ആവര്‍ത്തിച്ചത്. ആപ്പ് വഴി ലഭിക്കുന്ന ഡാറ്റാ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലന്നും രഹസ്യാത്മകത ഉറപ്പ് വരുത്തുന്നുണ്ടന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആരോഗ്യ സേതു ആപ്പിലെ ഡേറ്റയുടെ സുരക്ഷിതത്വം വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോ?ഗ്യസേതു നിര്‍ബന്ധമാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ആരോ?ഗ്യസേതു ആപ്പ് എല്ലാവരും ഉപയോ?ഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആവശ്യപ്പെടുന്നതും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്പ്രിം?ഗ്‌ളര്‍ കേസിലെ കേരള ഹൈക്കോടതി ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് റിട്ട് ഹര്‍ജി.
 
Other News in this category

 
 




 
Close Window