Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
മതം
  Add your Comment comment
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ഭൂമിയിലെ മാലാഖാമാര്‍ക്ക് ആദരമര്‍പ്പിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത
ഫാ. ടോമി എടാട്ട്
അപ്രതീക്ഷിതമായെത്തിയ മഹാമാരിയില്‍ ലോകം ഉഴലുമ്പോള്‍ അതീവജാഗ്രതയോടെ അതിനെ നേരിടുന്ന മുന്‍നിരപോരാളികളായ പ്രിയപ്പെട്ട നേഴ്‌സുമാര്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാകുടുംബത്തിന്റെ സ്‌നേഹാദരം. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാല് വ്യത്യസ്ത വീഡിയോകളില്‍ രൂപതാധ്യക്ഷനോടൊപ്പം ആശംസകളുമായെത്തുന്നത് രൂപതയിലെ വൈദിക്ള്‍രും വിമന്‍സ് ഫോറവും, സണ്‍ഡേസ്‌കൂള്‍ കുട്ടികളും ബ്രിട്ടനില്‍ നിന്നുള്ള ഗായകരും. ജീവന്റെ ശുശ്രൂഷക്കു വിളിക്കപ്പെട്ടിരിക്കുന്ന നഴ്‌സുമാരുടെ വിലപ്പെട്ട പ്രവര്‍ത്തനങ്ങളെ ശ്ലാഖിച്ചുകൊണ്ടും അവര്‍ക്ക് ആശംസകളര്‍പ്പിച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് എല്ലാ വീഡിയോകളും പുറത്തിറക്കിയിരിക്കുന്നത്.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിക്കുന്ന ആദ്യ വീഡിയോയില്‍ ലോകമെമ്പാടും ആതുര സേവന രംഗത്തു ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്ക് അനുഗ്രഹങ്ങളും, പ്രാര്‍ത്ഥനകളും ആശംസകളും അര്‍പ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വൈദികരും എത്തുന്നു.

വീഡിയോ https://youtu.be/KT-4jUVILWs

മറ്റൊരു വീഡിയോയില്‍ രൂപതാ കുടുംബത്തിലെ മഹാഭൂരിപക്ഷം വരുന്ന നഴ്‌സുമാരുടെ പ്രതിനിധികളായി രൂപതയിലെ വിമന്‍സ് ഫോറം എത്തുന്നു. വിമന്‍സ് ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം എസ്.എച്ച് ന്റെ ആമുഖ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സന്ദേശത്തില്‍ ആശംസകള്‍ നേരുന്നത് രൂപതാ വിമന്‍സ് ഫോറത്തിന്റെ ഭാരവാഹികളും ദൈവവചനസന്ദേശവുമായി അഭിവന്ദ്യ പിതാവുമാണ്.

വീഡിയോ https://youtu.be/IOWsVBIEQnI

നേഴ്‌സുമാര്‍ക്ക് അഭിനന്ദനവര്‍ഷവുമായി രൂപതാ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട് രചിച്ച് റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ ഈണം നല്‍കിയ ആയിരം ദീപങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈദികരും സിസ്റ്റേഴ്‌സും ഉള്‍പ്പെടെ ബ്രിട്ടനില്‍ നിന്നുമുള്ള 48 ഗായകരാണ്. നൊമ്പരത്തിലും പുഞ്ചിരി സമ്മാനിക്കുന്ന ജീവന്റെ തോഴരായ ആതുരശുശ്രൂഷകരെയും അവരില്‍ നിറയുന്ന ദൈവികസാന്നിദ്ധ്യത്തെയും അവരുടെ വീരോചിതമായ ജീവത്യാഗത്തെയും കുറിച്ചാണ് ശ്രുതിമധുരമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ അഭിനന്ദനഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോhttps://youtu.be/t5Q6nhdKC64

നഴ്‌സുമാരായ മാതാപിതാക്കള്‍ക്കും ലോകം മുഴുവനുമുള്ള നേഴ്‌സുമാര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രൂപതയിലെ എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ മിഷനിലെ സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ ഒത്തുചേര്‍ന്നപ്പോള്‍, ഈ മഹാമാരിയുടെ നടുവില്‍ രാപ്പകല്‍ ജോലിചെയ്യുന്ന നേഴ്‌സുമാര്‍ക്കുള്ള ആശ്വാസവചസുകളായി അത് മാറി. ഇംഗ്ലീഷ്, മലയാളം, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, റഷ്യന്‍, ജര്‍മന്‍, ലാറ്റിന്‍ തുടങ്ങിയ എട്ടു ഭാഷകളിലായി 50 കുട്ടികള്‍ ചേര്‍ന്നാണ് ഈ ആശംസാ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്.

വീഡിയോ https://youtu.be/eMR6p6YfLxQ


നഴ്‌സുമാരുടെ അറിവ് , വൈദഗ്ധ്യം, ശുശ്രൂഷ, പ്രാര്‍ത്ഥനാജീവിതം എന്നിവയെ വിലമതിക്കുന്നതായും അവരുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തികള്‍ക്കുമുമ്പില്‍ ശിരസ്സുനമിക്കുന്നതായും പിതാവ് തന്റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window