Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍
Reporter
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയിലെ മതപഠന ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ നടത്തുന്നു. കുട്ടികളുടെ ബൈബിള്‍ പഠനത്തെ പ്രോത്സാഹിപ്പിക്കാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കുവാനും തങ്ങള്‍ക്കു ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള ഒരു വേദി കുട്ടികള്‍ക്കായി തുറന്നിടുകയാണ് . രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ഓണ്‍ലൈന്‍ മത്സരം മൂന്നു എയ്ജ് ഗ്രൂപ്പുകളിലായിട്ട് മൂന്ന് റൗണ്ട് മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത് .

ജൂണ്‍ 6 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഓഗസ്റ്റ് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീരകരിച്ചിരിക്കുന്നത് . നാല് ആഴ്ചകള്‍ നീളുന്ന ആദ്യ റൗണ്ടില്‍ ആദ്യ ആഴ്ചത്തെ മത്സരങ്ങള്‍ ടെസ്റ്റ് പ്രാക്ടീസ് ആണ് . ജൂണ്‍ 10 ന് ഒരു ടെസ്റ്റ് പ്രാക്ടിസിനുള്ള അവസരം കൂടി കുട്ടികള്‍ക്ക് നല്‍കുന്നതായിരിക്കും . ജൂണ്‍ 13 ന് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും .

ജൂണ്‍ 3 ന് മുമ്പ് രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് ജൂണ്‍ 6 ലെ പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും . ജൂണ്‍ 7 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 10 ന് നടത്തുന്ന പ്രാക്ടീസ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കും . ജൂണ്‍ 10ന് രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യും .

എല്ലാ ശനിയാഴ്ചകളിലുമായി 3 ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി മത്സരം നടത്തപ്പെടും . എയ്ജ് ഗ്രൂപ്പ് 8 - 10 , വൈകുന്നേരം 8മണിക്കും 11 -13 ഗ്രൂപ്പിന് 8 .20 തിനും 14 -17 ഗ്രൂപ്പിന് 8 .40 നും നടത്തും.

ആദ്യ റൗണ്ട് മത്സരങ്ങള്‍ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോള്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മത്സരങ്ങള്‍ മൂന്ന്‌ ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 ന് ഫൈനല്‍ മത്സരം നടത്തും .

മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ ജോര്‍ജ് എട്ടുപറ അച്ചന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
 
Other News in this category

 
 




 
Close Window