Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
Reporter
പത്ത് പേര്‍ക്ക് ഫലം നെഗറ്റീവായി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ5, സൗദി അറേബ്യ2, ഖത്തര്‍1, യു.കെ.1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര16, തമിഴ്‌നാട്5, ഡല്‍ഹി3, ആന്ധ്രാപ്രദേശ്1, തെലുങ്കാന1, ഉത്തര്‍ പ്രദേശ്1, കര്‍ണാടക1) വന്നതാണ്. ഇതില്‍ 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേര്‍ക്കും പാലക്കാട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

നമ്മുടെ സഹോദരങ്ങള്‍ വിദേശരാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും വെച്ച് മരിക്കുന്ന സാഹചര്യം വേദനാജനകമാണെന്നും, നേരത്തെ ഇക്കാര്യം സൂചിപ്പിച്ച സമയത്ത് വിദേശത്തു വെച്ച് മരിച്ച പ്രവാസികള്‍ 124 പേര് ആയിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് ഇത് 173 ആയി മാറി എന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്ക്‌ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
 
Other News in this category

 
 




 
Close Window