Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
വാഹനാപകടത്തില്‍ പരിക്കേറ്റ വൈദികനെ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു: മരിച്ച ശേഷമാണ് വൈറസ് ബാധ അറിഞ്ഞത്
Reporter
തിരുവനന്തപുരത്തു രാവിലെ മരിച്ച വൈദികന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശിയായ റവ. ഫാദര്‍ കെ ജി വര്‍ഗീസിനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹം മരിച്ചത്. 77 വയസ്സായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് വൈദികന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. കൂടുതല്‍ വിവരങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്ഥിരീകരിക്കേണ്ടതുണ്ട്.
ഏപ്രില്‍ 20 നായിരുന്നു വാഹനാപകടത്തില്‍ പെട്ട് ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അതിന് ശേഷം, മെയ് 20 ന് ഡിസ്ചാര്‍ജ് ചെയ്തു. മെയ് 30ന് ശ്വാസ തടസ്സം ഉണ്ടായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്രമത്തില്‍ ആയിരിക്കെ നിരവധി പേര്‍ കാണാന്‍ എത്തിയതായി സൂചനയുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ പനിയുണ്ടായിരുന്നു. ഇത് മൂര്‍ച്ഛിച്ച് ന്യൂമോണിയയായി. ഇതേത്തുടര്‍ന്നാണ് സ്വാബ് ടെസ്റ്റ് എടുത്തത്.ഇതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നതില്‍ വ്യക്തതയില്ല. നാലാഞ്ചിറ ഭാഗത്ത് കൊവിഡ് ബാധിച്ച ആളുകള്‍ വേറെ ഉണ്ടായിരുന്നില്ല.
 
Other News in this category

 
 




 
Close Window