Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
എല്ലാ പ്രവാസികളും സ്വയം ജാഗ്രത പാലിക്കുക; വന്നിറങ്ങുമ്പോള്‍ സ്വന്തം വീട്ടിലേക്കാണ് പോകുന്നത്: വേറെയാരും ഇനി നോക്കാനില്ല
Reporter
കേരളത്തില്‍ വന്നിറങ്ങുന്ന പ്രവാസികള്‍ ഇത്രയും ദിവസം എങ്ങനെയാണോ വിദേശ രാജ്യത്ത് ജീവിച്ചത് അതേ രീതിയില്‍ സ്വന്തം രാജ്യത്തും ജീവിക്കാന്‍ ശ്രദ്ധിക്കുക.


വിദേശത്തു നിന്ന് എത്തുന്നവര്‍ ആദ്യ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിയണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. വീടുകളും ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജില്ലാ ഭരണകൂടമോ തദ്ദേശസ്ഥാപനമോ അംഗീകരിച്ച വീടുകളോ വാസയോഗ്യമായ കെട്ടിടങ്ങളോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളായി പരിഗണിക്കാമെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ്.


കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുന്നതോടെ സര്‍ക്കാരിന്റെ ചെലവ് കുറയും. വിദേശത്തുനിന്ന് എത്തി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ താമസിക്കുന്നവരില്‍നിന്നും പണം ഈടാക്കാനുള്ള തീരുമാനം വിമര്‍ശനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
 
Other News in this category

 
 




 
Close Window