Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഗ്രീക്ക് പുരാതന ശാസ്ത്രത്തില്‍ കുറിച്ചു വച്ചിട്ടുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിച്ചു: വിജയകരമെന്ന് അമേരിക്കന്‍ ജേണല്‍
Reporter
ഗ്രീക്ക് പുരാതന വൈദ്യശാസ്ത്രത്തില്‍ സന്ധിവാതത്തിന് നിര്‍ദ്ദേശിച്ചിട്ടുള്ള ആന്റിഇന്‍ഫ്‌ലമേറ്ററി മരുന്നാണ് കോള്‍ചിസിന്‍. ഇത് ഉപയോഗിച്ച് കൊവിഡ് 19 വൈറസ് പ്രതിരോധ മരുന്ന് നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചു ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2000 വര്‍ഷം പഴക്കമുള്ള ഒരു ഗ്രീക്ക് മരുന്നാണ് കോള്‍ചിസിന്‍. ഗ്രീസിലെ 105 രോഗികളില്‍ ഇതു പരീക്ഷിച്ചു.
ഈ മരുന്ന് ഉപയോഗിച്ചുള്ള ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രോഗം വേഗം ഭേദമാകുന്നതായി തെളിഞ്ഞു. 105 രോഗികളില്‍ 55 പേര്‍ക്ക് മൂന്ന് ആഴ്ച വരെ ദിവസേന കോള്‍ചിസിന്‍ നല്‍കി, സാധാരണ ആന്റിബയോട്ടിക്കുകള്‍ക്കും ആന്റിവൈറലുകള്‍ക്കുമൊപ്പമാണ് ഈ മരുന്ന് നല്‍കിയത്.

കോള്‍ചിസിന്‍ നല്‍കിയ രോഗികളുടെ ആരോഗ്യനില അതിവേഗം െച്ചപ്പെട്ടതായി പരിശോധനാ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. അതേസയം പഠനത്തില്‍ പങ്കെടുപ്പിച്ച ശേഷിച്ച 50 പേര്‍ക്ക് കോള്‍ചിസിന്‍ നല്‍കിയില്ല. ഇവരുടെ ആരോഗ്യനില അത്യന്തം ഗുരുതരമായി മാറുകയും ചെയ്തു.


കോള്‍ചിസിന്‍ മരുന്ന് വേഗത്തില്‍ രോഗമുക്തി നല്‍കുന്നതിന്റെ സൂചനകള്‍ കാണിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ അളവിലുള്ള പഠനമാണ് നടത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെരികാര്‍ഡിറ്റിസ് പോലുള്ള ഹൃദയ അവസ്ഥകളും ശരീരത്തെ ബാധിക്കുന്ന മറ്റ് ഇന്‍ഫ്‌ലമേറ്ററി അവസ്ഥകളും തടയുന്നതിനാണ് മരുന്ന് ഉപയോഗിക്കുന്നതെന്ന് ഒര്‍ലാന്‍ഡോയിലെ എമര്‍ജന്‍സി മെഡിസിന്‍ ഫിസിഷ്യന്‍ ഡോ. രാജീവ് ബഹല്‍ പറഞ്ഞു.

എന്നിരുന്നാലും, ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വലുപ്പം വളരെ ചെറുതാണെന്നും കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഒരു സാധാരണ മരുന്നായി കോള്‍ചിസിന്‍ ശുപാര്‍ശ ചെയ്യുന്നതിന് അത്തരം കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window