|
കേരളത്തില്‍ കോവിഡ് വൈറസ് രോ?ഗബാധിതരുടെ എണ്ണം ഉയരുമ്പോള്‍ ആശങ്ക ഉയര്‍ത്തി സമ്പര്‍ക്കം വഴിയുള്ള വ്യാപനവും കൂടുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.
ജൂലൈ ഒന്നിന് 13, ജൂലൈ രണ്ടിന് 14, ജൂലൈ മൂന്നിന് 27, ജൂലൈ നാലിന് 17, ജൂലൈ അഞ്ചിന് 38, ജൂലൈ ആറിന് 35, ജൂലൈ ഏഴിന് 68, ജൂലൈ എട്ടിന് 90 എന്നിങ്ങനെയാണ് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.
ബുധനാഴ്ച മാത്രം 90 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ തിരുവനന്തപുരത്തെ അവസ്ഥ വളരെ അധികം ഗൗരവമുള്ളതും ആശങ്കാ ജനകമാമെന്നും ആണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരത്ത് മാത്രം 60പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിതര്‍ ഏറെ ഉള്ള പൂന്തുറ മേഖലയില്‍ അടക്കം അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്നാണ് വിലയിരുത്തല്‍. രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡ് ആണെന്നാണ് വിലയിരുത്തല്‍.
കോഴിക്കോട് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവഡ് സ്ഥിരീകരിച്ചത് അഞ്ചു പേര്‍ക്കാണ്. കല്ലായില്‍ രോ?ഗബാധിതയായ ഭര്‍ഭിണിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണിവര്‍.
യുവതിയുടെ മാതാപിതാക്കള്‍ക്കും ഭര്‍ത്താവിന്റെ സഹോദരിക്കും മക്കള്‍ക്കുമാണ് രോ?ഗം സ്ഥിരീകരിച്ചത്. നേരത്തെ കോഴിക്കോട് നടക്കാവില്‍ ആത്മഹത്യ ചെയ്തയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അഞ്ചോളം പേര്‍ക്കും ഒരു അപാര്‍ട്ട്‌മെന്റില്‍ നിന്നുള്ളവര്‍ക്കും കോവിഡ് സമ്പര്‍ക്കത്തിലൂടെ വ്യാപിച്ചിരുന്നു. |