Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡിനെതിരെ കേരളം പൊരുതുന്നത് മികച്ച രീതിയിലാണ്: ഐ.സി.എം.ആര്‍ മുന്‍ മേധാവി
Reporter
മികച്ച രീതിയിലാണ് കേരളം കോവിഡ് 19നെതിരെ പൊരുതുന്നത് അതിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല എന്ന് ഐ.സി.എം.ആര്‍ വൈറോളജി ഗവേഷണകേന്ദ്രം മുന്‍ മേധാവി ഡോ ജേക്കബ് ജോണ്‍. രോഗികളുടെ എണ്ണം കൂടുന്നതില്‍ കേരളം പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. സോഷ്യല്‍ വാക്‌സിനാണ് (മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക – ഇവയുള്‍പ്പെടുന്നതാണ് സോഷ്യല്‍ വാക്‌സിന്‍) ഇതിനുള്ള പ്രതിവിധി എന്നും ഡോ ജേക്കബ് ജോണ്‍ പറഞ്ഞു. ഡോ. ഇക്ബാല്‍ ബാപ്പുകുഞ്ഞാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോ ജേക്കബ് ജോണിന്റെ വാക്കുകള്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'കേരളത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. വളരെ മികച്ച രീതിയിലാണ് കേരളം കോവിഡ് 19നെതിരെ പൊരുതുന്നത്. കേരളത്തിന്റെ വിജയം കൃത്യമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് ഏതെങ്കിലും വിദേശ മാദ്ധ്യമം നല്‍ന്ന സാക്ഷ്യപത്രത്തിന്റെ പിന്‍ബലത്തിലുള്ളതല്ല. അതുകൊണ്ടു തന്നെ ഒരു ദിവസം പൊടുന്നനെ ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നതുകൊണ്ട് കേരളം കൈവരിച്ച നേട്ടം ഇല്ലാതെയാവുന്നില്ല.

രോഗികളുടെ എണ്ണം കൂടുന്നതില്‍ കേരളം പരിഭ്രാന്തിപ്പെടേണ്ട കാര്യമില്ല. സോഷ്യല്‍ വാക്‌സിനാണ് (മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകഴുകുക – ഇവയുള്‍പ്പെടുന്നതാണ് സോഷ്യല്‍ വാക്‌സിന്‍) ഇതിനുള്ള പ്രതിവിധി.



സാമൂഹ്യ സമ്പര്‍ക്കം ഇല്ലാതാക്കുകയല്ല സുരക്ഷിതമാക്കുകയാണ് വേണ്ടത്. പ്രായമുള്ളവരെ നിര്‍ബന്ധമായും വീട്ടിലിരുത്തണം. പ്യൂപ്പകള്‍ കൊക്കൂണില്‍ സുരക്ഷിതരായിരിക്കുന്നതു പോലെ ഇവരെ കാത്തുസംരക്ഷിച്ചു കൊണ്ട് കേരളം ഇപ്പോഴുള്ള അഭിമാനകരമായ നേട്ടം നിലനിര്‍ത്തണം..' - ഡോ ജേക്കബ് ജോണ്‍ ഐ.സി.എം.ആര്‍ വൈറോളജി ഗവേഷണകേന്ദ്രം മുന്‍ മേധാവി.
 
Other News in this category

 
 




 
Close Window