Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ദിവസം ആറ് മണിക്കൂര്‍ ഉറങ്ങാറില്ലേ? നിങ്ങള്‍ മറവിയിലേക്ക് പതുക്കെ പോവുകയാണ്
Reporter
എല്ലാ ഓര്‍മ്മകളേയും 'അപ്‌ഡേറ്റ്' ചെയ്തുകൊണ്ടേയിരിക്കാന്‍ ഉറക്കം തലച്ചോറിനെ സഹായിക്കുന്നു. അതിനാല്‍ തന്നെ പഴയ ഓര്‍മ്മകളും പുതിയതുമെല്ലാം ഒരുപോലെ ഉള്ളില്‍ വന്നുപോയിക്കൊണ്ടിരിക്കും. ഇത് പഴയതിനെ മറക്കാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും, ഓര്‍മ്മശക്തി മൂര്‍ച്ചയോടെ സൂക്ഷിക്കാന്‍ ഉപകരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഉറങ്ങുമ്പോള്‍ നമ്മുടെ തലച്ചോര്‍, അന്ന് താന്‍ പഠിച്ച കാര്യങ്ങളെയെല്ലാം വീണ്ടും ഓടിച്ചുനോക്കുമത്രേ. അങ്ങനെ ഓരോ ഓര്‍മ്മയേയും വീണ്ടും തിരിച്ചെടുക്കാനും അത് ഭംഗിയായി വീണ്ടും അവതരിപ്പിക്കാനും ഉറക്കം തലച്ചോറിനെ സഹായിക്കുന്നു. ഓര്‍മ്മകള്‍ ഒരിക്കലും അടുക്കിപ്പെറുക്കി വച്ച നിലയില്‍ അല്ലെന്നും അത് പല വശത്ത് നിന്നും വന്നുകൊണ്ടേയിരിക്കുമെന്നും പഠനം അവകാശപ്പെടുന്നു.

'ഓരോ ദിവസവും നമ്മള്‍ പുതിയ പലതും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതെല്ലാം നേരെ ചെല്ലുന്നത് തലച്ചോറിലേക്കാണ്. പഴയ ഓര്‍മ്മകളും അവിടെയുണ്ട്. എല്ലാത്തിനും കൃത്യമായ ഇടം വേണമല്ലോ. ആ ഇടമൊരുക്കുന്നത് സ്വസ്ഥമായ ഉറക്കമാണ്...' പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ മാക്‌സിം ബെഷനോവ് പറയുന്നു.
 
Other News in this category

 
 




 
Close Window