Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കൊവിഡ് ഭേദമായ 100 പേരില്‍ 90 ആളുകള്‍ക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍: ഗവേഷകരുടെ റിപ്പോര്‍ട്ട്
Reporter
ചൈനയിലെ വുഹാനില്‍ ആദ്യഘട്ടത്തില്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയ ഒരു സംഘത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 'സോംഗ്‌നാന്‍' ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍. രോഗം ഭേദമായ ശേഷം ഇവരില്‍ കാണുന്ന മാറ്റങ്ങള്‍ എന്തെല്ലാമാണെന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്.


ഏപ്രില്‍ മുതല്‍ നടന്നുവരുന്ന പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കൊവിഡ് മുക്തി നേടിയവരില്‍ 90 ശതമാനം പേരിലും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാണുന്നുവെന്നാണ് സംഘം വിലയിരുത്തുന്നത്. പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളാണത്രേ കൂടുതലും.



പലരും ഇപ്പോഴും ശ്വാസതടസം നേരിടുന്നുണ്ടെന്നും അവരില്‍ ചിലര്‍ക്കെങ്കിലും ഓക്സിജന്‍ സഹായം വേണ്ടിവന്നുവെന്നും ഗവേഷര്‍ വ്യക്തമാക്കുന്നു. ഇതിനിടെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടി ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത 'ആന്റിബോഡി' അപ്രത്യക്ഷമായിരിക്കുന്നുവത്രേ.
 
Other News in this category

 
 




 
Close Window