Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ആരോഗ്യം
  Add your Comment comment
തലമുടി കൊഴിയുന്നുണ്ടോ? ചെലവു കുറഞ്ഞ രീതിയില്‍ വീട്ടില്‍ ചെയ്യാവുന്ന ചികിത്സ
Reporter
തുടക്കത്തില്‍ തന്നെ ശ്രദ്ധ ലഭിച്ചാല്‍ മുടിയുടെ പല പ്രശ്‌നങ്ങളും ഒഴിവാക്കാനാകും. വീട്ടിലുള്ള ചില വസ്തുക്കള്‍ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഉപയോഗപ്പെടുത്താം. അത്തരം ചില രീതികള്‍ ഇതാ.


ഒരു മുട്ടയുടെ വെള്ള ബൗളില്‍ ഒഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഒരു കപ്പ് പാല്‍, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങനീര്, രണ്ട് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യണം. ഇത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന്‌ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുട്ടമാത്രം ഉപയോഗിച്ചും ഈ രീതി പരീക്ഷിക്കാവുന്നതാണ്.
വിറ്റാമിന്‍ B യുടേയും മാംസ്യത്തിന്റെയും കലവറയായ മുട്ടയുടെ ഉപയോഗം മുടിയിഴകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രണ്ട് നേന്ത്രപ്പഴമെടുത്ത് കഷ്ണങ്ങളാക്കി അതിലേക്ക് ഒരോ ടേബിള്‍ സ്പൂണ്‍ വീതം ഒലീവ് ഓയില്‍, വെളിച്ചെണ്ണ, തേന്‍ എന്നിവ ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത്‌ശേഷം കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചു പിടിപ്പിക്കണം. അഞ്ചു മിനിറ്റിന്‌ശേഷം ചൂടുവെള്ളം കൊണ്ട് തല കഴുകണം.
 
Other News in this category

 
 




 
Close Window