|
സംസ്ഥാനത്തെ കൊവിഡിന്റെ വന്‍തോതിലുള്ള വ്യാപനമുണ്ടാക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേസുകള്‍ കൂടുന്ന സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം.
കൊവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യം നേരിടാന്‍ ആരോഗ്യവകുപ്പ് സജ്ജമാണെന്നും പ്രതിരോധസംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നു കേരളത്തില്‍ ആദ്യമായി
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ കൊവിഡ് രോഗമുക്തി നേടി. മൂന്ന് കൊവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഇന്ന് 434 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ 202 പേര്‍ക്ക് വീതവും എറണാകുളത്ത് 115 പേര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. |