Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ മൂന്നു കമ്പനികള്‍ കൊവിഡ് വാക്‌സിന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: നീതി ആയോഗ്
Reporter
ഇന്ത്യയില്‍ മൂന്നു കമ്പനികളുടെ കൊവിഡ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍ അറിയിച്ചു. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മരുന്നിന്റെ പരീക്ഷണം നിരീക്ഷിക്കുന്ന വിദഗ്ധ സമിതിയുടെ ചെയര്‍മാനാണ് വി കെ പോള്‍.

കൊവിഡ് പ്രതിരോധ വാക്‌സിനുകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ ഉറപ്പു നല്‍കിയിരുന്നല്ലോ. മൂന്നു വാക്‌സിനുകള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നുണ്ടെന്നും അവ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നല്ലോ. അതില്‍ ഒരെണ്ണത്തിന്റെ പരീക്ഷണം ഇന്നോ നാളെയോ ആയി മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മറ്റുള്ളവ പരീക്ഷണത്തിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലാണുള്ളത്. വി കെ പോള്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window