Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരിച്ചത് 977 പേര്‍: രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 29 ലക്ഷം
Reporter
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. ദിനംപ്രതി കോവിഡ് രോ?ഗബാധിതരുടെ എണ്ണം എഴുപതിനായിരത്തിനോട് അടുക്കുമ്പോള്‍ 29 ലക്ഷത്തിലേക്ക് രോ?ഗബാധിതരുടെ എണ്ണം ഉയരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,652 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോ?ഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോ?ഗബാധിതരുടെ എണ്ണം 28,36,925 ആയി ഉയര്‍ന്നു. ദിവസേന ആയിരത്തിനടുത്ത് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച മാത്രം 977 പേരാണ് ഇന്ത്യയില്‍ കോവിഡ് രോ?ഗബാധ മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 53,866 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ രോ?ഗബാധിതരുടെ എണ്ണം ഉയരുകയാണ്.

മഹാരാഷ്ട്രയില്‍ 6,28,642 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോ?ഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 3, 49,654 പേര്‍ക്ക് രോ?ഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശില്‍ 3,00000, കര്‍ണാടകയില്‍ 2, 49,000, ഉത്തര്‍പ്രദേശില്‍ 1,62,434 എന്നിങ്ങനെയാണ് രോ?ഗബാധിതരുടെ എണ്ണം.
 
Other News in this category

 
 




 
Close Window