Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ആരോഗ്യം
  Add your Comment comment
ഗ്രില്‍ ചെയ്ത ഇറച്ചി കഴിക്കുമ്പോള്‍ ശരീരത്തില്‍ എജിഇ ഉണ്ടാകുന്നു: അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നം നിസ്സാരമല്ല
Reporter
'ഗ്രില്‍' ചെയ്ത 'റെഡ് മീറ്റ്'ഉം 'പ്രോസസ്ഡ് മീറ്റ്'ഉം പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന പുതിയൊരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 'യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

വലിയ തീയില്‍ നേരിട്ട് കാണിച്ച് 'റെഡ് മീറ്റ്' പാകപ്പെടുത്തുമ്പോള്‍ ഇതില്‍ 'എജിഇ' എന്ന് വിളിക്കപ്പെടുന്ന ഒരു പദാര്‍ത്ഥം ഉത്പാദിപ്പിക്കപ്പെടുമത്രേ. ഇത് ശരീരത്തിനകത്ത് പുറന്തള്ളപ്പെടാതെ കിടക്കുമെന്നും പിന്നീട് കോശങ്ങളുടെ സാധാരണഗതിയിലുള്ള ധര്‍മ്മങ്ങളേയും പ്രവര്‍ത്തനങ്ങളേയും മോശമായി ബാധിക്കുമെന്നും പഠനം വിശദീകരിക്കുന്നു. ഈ സാഹചര്യം ക്രമേണ ബാധിക്കുന്നത് ഹൃദയത്തെയാണെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു.
 
Other News in this category

 
 




 
Close Window