Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
പുതിയ വസ്ത്രം കഴുകാതെ ഉപയോഗിക്കാറുണ്ടോ? വൈറസ് പടരുന്ന വഴികളില്‍ ഒന്ന് അതാണ്
Reporter
പുതിയ വസ്ത്രങ്ങള്‍ കടയില്‍ നിന്ന് വാങ്ങിയ ഉടന്‍ തന്നെ ഉപയോഗിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? പിന്നീടാണ് ധരിക്കുന്നതെങ്കില്‍പ്പോലും പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച് കഴുകാതെ തന്നെയാണോ ഉപയോഗിക്കാറ്? 'യെസ്' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അല്‍പം ജാഗ്രതയാകാം.

റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും. അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം.

ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്. ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും.
പുതിയ വസ്ത്രങ്ങള്‍ കടയില്‍ നിന്ന് വാങ്ങിയ ഉടന്‍ തന്നെ ഉപയോഗിക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക് പിന്നീടാണ് ധരിക്കുന്നതെങ്കില്‍പ്പോലും പുതുമ നഷ്ടപ്പെടുമെന്ന് പേടിച്ച് കഴുകാതെ തന്നെയാണോ ഉപയോഗിക്കാറ് 'യെസ്' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അല്‍പം ജാഗ്രതയാകാം.
 
Other News in this category

 
 




 
Close Window