Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കണ്ണട ധരിക്കുന്നവരില്‍ കോവിഡ് സാധ്യത കുറവെന്നു പഠന റിപ്പോര്‍ട്ട്
Reporter
സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യത ചെറിയ പരിധി വരെ കുറയുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. ചൈനയില്‍ നിന്നുള്ള വിദഗ്ധരാണ് പഠനത്തിന് പിന്നില്‍. 'ജമാ ഒപ്താല്‍മോളജി' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.

സ്രവകണങ്ങള്‍ തെറിച്ച പ്രതലങ്ങളില്‍ നമ്മള്‍ സ്പര്‍ശിക്കുകയും, അതേ കൈകള്‍ കൊണ്ട് പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടുകയും ചെയ്യുന്നതിലൂടെയും കൊവിഡ് പകര്‍ന്നുകിട്ടുന്നുണ്ട്. അങ്ങനെയെങ്കില്‍ മറ്റിടങ്ങളില്‍ സ്പര്‍ശിച്ച ശേഷം വായിലും മൂക്കിലും കണ്ണിലുമൊന്നും തൊടാതിരിക്കുന്നതിലൂടെയും രോഗവ്യാപനത്തെ ചെറുത്തുകൂടേ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നിരുന്നു.

ഇത്തരത്തില്‍ പരമാവധി സ്പര്‍ശനം ഒഴിവാക്കി പരിശീലിക്കുന്നതിനെ കുറിച്ച് കൊവിഡ് വ്യാപകമായ ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്ര ഫലപ്രദമായ ഒരു പ്രതിരോധമാര്‍ഗമല്ലെന്നത് കൊണ്ട് തന്നെ ഈ രീതിയിലുള്ള ബോധവത്കരണത്തിന് പിന്നീട് പ്രാധാന്യം നല്‍കിയതുമില്ല.
 
Other News in this category

 
 




 
Close Window