Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഏതു സങ്കടത്തിലും കരയാതെ അടക്കി പിടിക്കുന്ന വേദന ഹൃദയത്തില്‍ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല
Reporter
സങ്കടമോ സമ്മര്‍ദമോ അനുഭവപ്പെടുമ്പോള്‍ മാത്രമല്ല കരയേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കരച്ചില്‍ സന്തോഷത്തിനും ആത്മ നിര്‍വൃതിയുടെയും സ്വാഭാവിക പ്രതികരണമായിട്ടാണ് വിലയിരുത്തുന്നത്. ഹൃദയം തുറന്ന് പൊട്ടിക്കരയുന്നത് നെഗറ്റീവ് വികാരങ്ങളെ എളുപ്പത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കരയുന്നതിന്റെ ചില ഗുണങ്ങള്‍ ഇതാ

മൂന്നു തരം കണ്ണുനീരാണ് ഉള്ളത്; റിഫ്‌ലക്‌സ് ടിയേഴ്‌സ്, കണ്ടിന്യുവസ് ടിയേഴ്‌സ്, ഇമോഷണല്‍ ടിയേഴ്‌സ്. കണ്ണിലടിഞ്ഞിരിക്കുന്ന പൊടി, പുക മുതലായ അഴുക്കുകളെ തുടച്ചു നീക്കുന്നതിന് റിഫ്‌ലക്‌സ് ടിയേഴ്‌സ് സഹായിക്കുന്നു. 98 ശതമാനവും വെള്ളമടങ്ങിയതാണ് കണ്ടിന്യുവസ് ടിയേഴ്‌സ്. ഇത് കണ്ണിന് ലൂബ്രിക്കേറ്റിംഗ് നല്‍കി അണുബാധയില്‍ നിന്ന് തടയുന്നു. മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് ഇമോഷണല്‍ ടിയേഴ്‌സ് സഹായിക്കുന്നു.

ദീര്‍ഘനേരം കരയുന്നത് ഓക്‌സിടോസിന്‍, എന്‍ഡോജെനസ് ഒപിയോയിഡുകള്‍ പോലുള്ള എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കുന്നു. ഈ സന്തോഷകരമായ രാസവസ്തുക്കള്‍ ശാരീരികവും വൈകാരികവുമായ വേദന ഒഴിവാക്കാന്‍ സഹായിക്കും. ശരീരത്തില്‍ നിന്ന് ഓക്‌സിടോസിന്‍ പുറത്തുവിടുന്നത് ശാന്തത നല്‍കും.
ദുഃഖമുള്ളപ്പോള്‍ മാത്രമല്ല ആളുകള്‍ കരയുന്നത്. വളരെ സന്തോഷം തോന്നുമ്പോഴും, ഭയപ്പെടുകയും സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുമ്പോഴുമൊക്കെ കരയാറുണ്ട്. കരച്ചില്‍ വൈകാരിക ബാലന്‍സ് പുന സ്ഥാപിക്കാന്‍ സഹായിക്കുന്നുവെന്ന് യേല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വളരെയധികം സന്തോഷിക്കുമ്പോഴോ ഭയപ്പെടുമ്പോഴോ കരയുന്നത് ശരീരത്തെ വൈകാരിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കുകയും അങ്ങനെ നിങ്ങള്‍ക്ക് സുഖം തോന്നുകയും ചെയ്യും.
മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ കരയുന്നത് ധാരാളം പേര്‍ക്ക് സഹായകമാകാറുണ്ട്. കരയുന്നത് സര്‍മ്മദം ഉണ്ടാക്കുന്ന ഹോര്‍മോണായ കോര്‍ട്ടിസോളിനെ കുറയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

മാതാപിതാക്കള്‍ കുഞ്ഞിനെ അല്‍പനേരം കരയാന്‍ അനുവദിക്കുന്നത് പരുഷമായി തോന്നാമെങ്കിലും അങ്ങനെ ചെയ്യുന്നതിലൂടെ കുഞ്ഞ് നന്നായി ഉറങ്ങുകയും കൂടുതല്‍ നേരം ഉറങ്ങുകയും ചെയ്യും. കരച്ചില്‍ കുഞ്ഞുങ്ങളെ നന്നായി ഉറങ്ങാന്‍ സഹായിക്കുമെന്നതിനാല്‍ കുഞ്ഞിനെ ശാന്തമാക്കുകയും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് 2015ലെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ഈ ഗവേഷണം മുതിര്‍ന്നവരില്‍ നടത്തിയിട്ടില്ലെങ്കിലും പലരും സമാന ഫലങ്ങള്‍ അനുഭവിക്കുന്നുവെന്നാണ് വിലയിരുത്തുന്നത്.
 
Other News in this category

 
 




 
Close Window