Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ കോവിഡ് മൂലം മരിച്ച 28 ശതമാനം ചെറുപ്പക്കാര്‍: രണ്ടാം ഘട്ടം വ്യാപനം: അതി ഗൗരവമായി എടുക്കണമെന്ന് ആരോഗ്യ വകുപ്പു മന്ത്രി
Reporter
കോവിഡ് 19 വൈറസിനെ നിസാരമായി കാണരുതെന്നും കൈവിട്ടുപോയാല്‍ കേരളം കൊ?ടുക്കേണ്ടി വരുന്നത്? വലിയ വിലയായിരിക്കുമെന്നും ആരോ?ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍.

കോവിഡന്റെ രണ്ടാം തരംഗമാണ് ലോകത്ത്?? നടക്കുന്നത്?. പലരാജ്യങ്ങളും വീണ്ടും ലോക്?ഡൗണ്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ നമ്മല്‍ അശ്രദ്ധ കാണിച്ചാല്‍ തൊട്ടടുത്ത സംസ്ഥാത്തിന്റെ അവസ്ഥയിലേക്ക് കേരളവും എത്തേചേരുമെന്ന് ആരോ?ഗ്യമന്ത്രി പറഞ്ഞു.

കോവിഡ്? വ്യാപനത്തിന്റെ ഗ്രാഫ്? കുറച്ചുകൊണ്ടുവരാനാണ്? സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേരളത്തില്‍ മരണ നിരക്കി?ന്റെ കാര്യത്തില്‍ ഭീതിതമായ അവസ്ഥയിലല്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

രാജ്യത്ത് മുതര്‍ന്ന പൗരന്മാര്‍ കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നത് കോവിഡിന്റെ കാര്യത്തില്‍ ഭയപ്പെടുത്തുന്നതാണ്. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. രോ?ഗവ്യാപനം അതിരൂക്ഷമാവാന്‍ ഏറ്റവും സാധ്യതയുള്ള കേരളത്തില്‍ ആയിരക്കണക്കിന്? മനുഷ്യരുടെ ജീവന്‍ പണയം വെച്ചുള്ള പ്രയത്?നം കൊണ്ടാണ്? നമ്മള്‍ മരണത്തെ പിടിച്ചു നിര്‍ത്തുന്നത്?.

അതേ സമയം കേരളത്തില്‍ കോവിഡ് മൂലം മരിച്ചവരില്‍ 28 ശതമാനം പേരും ചെറുപ്പക്കാരാണെന്ന് ആരോ?ഗ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ചത് 20 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണെന്നും ചെറുപ്പക്കാരില്‍ നിന്ന് പ്രായമുള്ളവരിലേക്ക് കോവിഡ് പകര്‍ന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
 
Other News in this category

 
 




 
Close Window