Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ലോകത്ത് മൊത്തം ആളുകളെ പരിശോധിച്ചാല്‍ 10 പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം: ലോകാരോഗ്യ സംഘടന
Reporter
ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ.മൈക്കിള്‍ റയാന്‍. ഏറ്റവും പ്രയാസമേറിയ സമയമാണ് ലോകം അഭിമുഖീകരിക്കാനിരിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണക്കുകള്‍ നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെയും വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും വ്യത്യാസപ്പെട്ടേക്കാമെന്നും എന്നാല്‍ ആത്യന്തികമായി അത് അര്‍ഥമാക്കുന്നത് ലോകത്തെ വലിയൊരു വിഭാഗവും അപകടത്തിലാണെന്നാണെന്നും അദ്ദേഹം പറഞ്ഞു.
'ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലും കിഴക്കന്‍ മെഡിറ്ററേനിയനിലും കോവിഡ് മരണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം ആഫ്രിക്കയിലേയും പടിഞ്ഞാറന്‍ പസഫിക്കിലേയും സാഹചര്യങ്ങള്‍ കുറേക്കൂടി പോസിറ്റീവാണ്. ഞങ്ങളുടെ നിലവിലുളള ഏറ്റവും മികച്ച കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ പത്തുശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണ്.'- റയാന്‍ പറയുന്നു.
 
Other News in this category

 
 




 
Close Window