Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 11th May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത കുടുംബകൂട്ടായ്മ വര്‍ഷാചരണത്തിന് മുന്നോടിയായി ആമുഖ സെമിനാറുകള്‍
ഫാ. ടോമി എടാട്ട്
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത, 2021 കുടുംബകൂട്ടായ്മ വര്‍ഷം ആയി ആചരിക്കുന്നത്തിന്റെ മുന്നോടിയായി 8 റീജിയണുകളെയും കേന്ദ്രീകരിച്ചു സംഘടിപ്പിക്കപെടുന്ന സെമിനാറുകള്‍ക്ക് ഗ്ലാസ്സ്‌ഗോ റീജിയണില്‍ തിങ്കളാഴ്ച്ച ആരംഭമായി.

വൈകുന്നേരം 6 മണിക്ക് രൂപതാ അദ്ധ്യക്ഷന്‍ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹപ്രഭാഷണത്തോടു കൂടി ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. കുടുബകൂട്ടായ്മകളുടെ പ്രധാന്യത്തെക്കുറിച്ചും അടുത്ത വര്‍ഷം ആചരിക്കുന്ന കുടുംബകൂട്ടായ്മ വര്‍ഷത്തിന്റെ വിജയത്തിനാവശ്യമായ സഹായ സഹകരണങ്ങള്‍ സെമിനാറില്‍ പങ്കെടുക്കുന്ന ഏവരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും അഭിവന്ദ്യ പിതാവ് എടുത്തു പറയുകയുണ്ടായി. കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുന്ന ഈലോക ജീവിതത്തില്‍, ആഗോള സഭയുടെ ചെറിയ പതിപ്പായ ഗാര്‍ഹിക സഭയെയും അതിന്റെ കൂട്ടായ്മകളായ കുടുംബ യൂണിറ്റുകളുടെ ഒത്തുചേരുകളെയും, പ്രാര്‍ത്ഥനാ സമര്‍പ്പണങ്ങളെയും മാറ്റിനിര്‍ത്തികൊണ്ട് വിശ്വാസജീവിതത്തില്‍ മുന്‍പോട്ട് പോകുവാന്‍ സാധ്യമല്ല എന്ന് ഓര്‍പ്പിക്കുകയും ചെയ്തു. ആത്മീയ ഉയര്‍ച്ചക്കും, വളര്‍ച്ചക്കും കരുത്തേകുന്ന ഒന്നായി കുടുംബകൂട്ടായ്മ വര്‍ഷാചാരണം മാറട്ടെ എന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശിച്ചു.


പ്രസ്തുത ഓണ്‍ലൈന്‍ സെമിനാറുകളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്, ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍ (പാലക്കാട് രൂപത) ആണ്.


ഗ്ലാസ്‌ഗോ റീജിയണ്‍ കേന്ദ്രീകരിച്ചു നടത്തപ്പെട്ട സെമിനാറില്‍ കുടുബകൂട്ടായ്മ വര്‍ഷചാരണത്തിന്റെ ചെയര്‍മാന്‍ ഫാ. ഹാന്‍സ് പുതിയകുളങ്ങര സ്വാഗതവും ഗ്ലാസ്സ്‌ഗോ റീജിയണ്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വെമ്പാടാന്‍തറ നന്ദിയും പ്രകാശിപ്പിച്ചപ്പോള്‍, രൂപതാ വികാരി ജനറാളുമാരായ മോണ്‍. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, കുടുബകൂട്ടായ്മ വര്‍ഷത്തിന്റ ഇന്‍ ചാര്‍ജ്ജ്, മോണ്‍. ജോര്‍ജ്ജ് തോമസ് ചേലക്കല്‍, രൂപതാ വൈസ് ചാന്‍സിലര്‍ ഫാ. ഫ്രാന്‍സ്വാ പാത്തില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി.


തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ താഴേപറയുന്ന വിധത്തില്‍ ആണ് സെമിനാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.


06/10/2020, ചൊവ്വാഴ്ച പ്രെസ്റ്റന്‍ റീജിയണ്‍,


07/10/2020, ബുധനാഴ്ച മാഞ്ചെസ്റ്റര്‍ റീജിയണ്‍,


08/10/2020, വ്യാഴാഴ്ച കോവെന്ററി റീജിയണ്‍,


12/10/2020, തിങ്കളാഴ്ച കേബ്രിഡ്ജ് റീജിയണ്‍,


13/10/2020, ചൊവ്വാഴ്ച ലണ്ടന്‍ റീജിയണ്‍,


14/10/2020, ബുധനാഴ്ച ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍,


15/10/2020, വ്യാഴാഴ്ച സൗത്തംപ്റ്റണ്‍ റീജിയണ്‍.


ഓണ്‍ലൈനില്‍ സൂം ഫ്‌ലാറ്റ്‌ഫോമില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ആണ് സെമിനാറുകള്‍.
 
Other News in this category

 
 




 
Close Window