Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഏഴു മാസത്തിനിടെ മൂന്നു തവണ കോവിഡ് ബാധിച്ചു: തൃശൂര്‍ സ്വദേശിയെ കേന്ദ്ര ആരോഗ്യ വിഭാഗം പഠന വിധേയമാക്കുന്നു
Reporter
തൃശൂര്‍ ജില്ലയിലെ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിന് കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നുതവണ കോവിഡ് രോഗം ബാധിച്ചു. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള സംഭവം ഇതാദ്യമായാണ്. കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ മൂന്നുതവണ കോവിഡ് ബാധിതനാകുന്നത്. കഴിഞ്ഞ ഏഴു മാസത്തിനിടെ മൂന്നു തവണ കോവിഡ് ബാധിച്ചയാളെ പഠനവിധേയമാക്കാന്‍ തയ്യാറെടുക്കുകയാണ് ഐസിഎംആര്‍.

കൂടുതല്‍ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകള്‍ ഐ സി എം ആര്‍ ശേഖരിച്ചു. ഒപ്പം മുന്‍ പരിശോധനാവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സാവിയോയ്ക്ക് ആദ്യമായി രോഗം സ്ഥിരീകരിച്ചത് മാര്‍ച്ചില്‍ ആയിരുന്നു. അന്ന് മസ്‌കത്തില്‍ ആയിരുന്ന ഇയാള്‍ക്ക് ജോലിസ്ഥലത്ത് വച്ച് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് സുഖമായതിനെ തുടര്‍ന്ന് ഇയാള്‍ നാട്ടിലെത്തി.

നാട്ടിലെത്തിയതിനു ശേഷം വീണ്ടും ജൂലൈയില്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂരില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇതില്‍, ഇയാള്‍ക്ക് വീണ്ടും കോവിഡ്19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയെ തുടര്‍ന്ന് കോവിഡ് രോഗമുക്തി നേടുകയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയു ചെയ്തു.

കോവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ഇയാള്‍ക്ക് വീണ്ടും രോഗലക്ഷണങ്ങള്‍ കാണുകയായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തനായി പുറത്തിറങ്ങിയ സാവിയോ നെഞ്ചിലെ അസ്വസ്ഥതകള്‍ തുടരുന്നതിനാല്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ സെപ്റ്റംബര്‍ ഒന്നിനാണ് വീണ്ടും കോവിഡ് പൊസിറ്റീവായത്. രോഗമുക്തി നേടിയ സാവിയോയ്ക്ക് ഇപ്പോഴും അസ്വസ്ഥതകള്‍ ഉണ്ട്
 
Other News in this category

 
 




 
Close Window