Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ കോവിഡ് നിരക്ക് ഏറ്റവും ഉയര്‍ന്ന ദിനം: 24 മണിക്കൂറില്‍ വൈറസ് ബാധിതര്‍ 11755
Reporter
സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് 95,918 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ 66228 സാമ്പിള്‍ പരിശോധിച്ചു. 7570 പേര്‍ രോഗമുക്തി നേടി. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.



24 മണിക്കൂറില്‍ 66228 സാമ്പിള്‍ പരിശോധിച്ചു. 7570 പേര്‍ രോഗമുക്തി നേടി. 10472 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ച 952 പേരുടെ ഉറവിടം വ്യക്തമല്ല. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങള്‍ സംസ്ഥാനത്ത് kaവിഡ് വ്യാപനത്തെയും മരണനിരക്കിനെയും സംബന്ധിച്ച് നിര്‍ണ്ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റുകളുടെ എണ്ണം കൂട്ടി. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളില്‍ നില്‍ക്കുന്നു. ഇത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ പകര്‍ച്ച വ്യാധി ശക്തമായി തുടരുന്നു. രോഗവ്യാപനം ഉച്ഛസ്ഥായിയിലെത്തുന്നത് വൈകിപ്പിക്കാന്‍ കേരളത്തിന് സാധിച്ചു. രോഗവ്യാപന തോത് പിടിച്ചുനിര്‍ത്തിയതിലൂടെ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സാധിച്ചു.


മെയ് മാസത്തില്‍ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറില്‍ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുന്‍പത്തെ കണക്ക് 0.22 മാത്രമായിരുന്നു. കേസുകള്‍ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീര്‍ഘിപ്പിച്ചതും അതിനിടയില്‍ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
 
Other News in this category

 
 




 
Close Window