Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.5791 INR  1 EURO=106.1909 INR
ukmalayalampathram.com
Sat 14th Mar 2026
 
 
ആരോഗ്യം
  Add your Comment comment
മെഡിക്കല്‍ കോളജില്‍ പുഴുവരിച്ച രോഗി സംസാരിച്ചു: ആശുപത്രിയിലെ ജീവനക്കാര്‍ കട്ടിലില്‍ കെട്ടിയിട്ടെന്ന് അനില്‍
Reporter
കൈകള്‍ ഇനി ചലിക്കില്ലെന്ന് മെഡിക്കല്‍ കൊളജിലെ ഡോക്ടര്‍മാര്‍ വിധിയെഴുതിയ അനില്‍കുമാര്‍ കൈകള്‍ ചെറുതായി ചലിപ്പിച്ചു തുടങ്ങി. പുഴുവരിച്ച മുറിവുകള്‍ ഉണങ്ങി. നന്നായി ഭക്ഷണം കഴിക്കും, സംസാരിക്കും. ചൊവ്വാഴ്ച പേരൂര്‍ക്കട ആശുപത്രിയില്‍ നിന്ന് അനില്‍കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി ആരോഗ്യാവസ്ഥ പരിശോധിക്കുന്നുണ്ട്.

ആശുപത്രിയിലെ ദുരിത ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് അനിലിപ്പോള്‍. തന്നോട് മെഡിക്കല്‍ കൊളജ് അധികൃതര്‍ മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. കൊടും ക്രൂരതയ്ക്കും മുകളില്‍ വാക്ക് വേണ്ടി വരും വിശേഷിപ്പിക്കാന്‍ എന്നാണ് പറയുന്നത്. ആശുപത്രിയിലെത്തി രണ്ട് ദിവസത്തിന് ശേഷം ഒര്‍മ നഷ്ടപ്പെട്ട് തുടങ്ങി. ദേഹത്തില്‍ മുറിവുകള്‍ ഉണ്ടായത് അറിഞ്ഞിരുന്നു. പറയാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും അനില്‍കുമാര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window