Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍ മരിച്ചു
Reporter
ബ്രസീലില്‍ ഓക്‌സ്ഫഡ് അസ്ട്രാസെനക കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്റിയര്‍ മരിച്ചു. ഇരുപത്തിയെട്ടുകാരനായ യുവാവ് മരിച്ച വിവരം ബ്രസീലിയന്‍ ഹെല്‍ത്ത് അതോറിറ്റിയായ അന്‍വിസ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണത്തില്‍ ഉള്‍പ്പെട്ട വോളന്റിയര്‍മാരുടെ വിവരങ്ങള്‍ രഹസ്യമാക്കി വക്കേണ്ടതുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം വാക്‌സിന്‍ പരീക്ഷണത്തിനായ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടില്ല.അതുകൊണ്ട് തന്നെ മരിച്ചയാള്‍ക്ക് വാക്‌സിന്‍ കുത്തിവച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അഥവ അയാള്‍ കോവിഡ് വാക്‌സിന്‍ ലഭിച്ച വ്യക്തി ആയിരുന്നുവെങ്കില്‍ മരുന്ന് പരീക്ഷണം നിര്‍ത്തിവച്ചേനെ എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.
വാക്‌സിന്‍ പരീക്ഷണം പഴയതു പോലെ തന്നെ തുടരുമെന്ന് ബ്രസീല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് പരീക്ഷണം തുടരുമെന്ന് ഓക്‌സഫഡും അറിയിച്ചു. സംഭവത്തില്‍ സൂക്ഷ്മമായ വിശകലനം നടത്തിയെന്നും നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഒന്നും ഇല്ലെന്നുമാണ് ഓക്‌സഫഡ് പ്രസ്താവനയില്‍ അറിയിച്ചത്.

നേരത്തെ വാക്‌സിന്‍ കുത്തിവെച്ച വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ വാക്സിന്റെ അവസാനഘട്ട പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളതെന്നായിരുന്നു അന്ന് കമ്പനി അധികൃതരുടെ പ്രതികരണം. ജൂലായ് 20നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
 
Other News in this category

 
 




 
Close Window