Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 10th May 2024
 
 
മതം
  Add your Comment comment
നോട്രെഡാം ബസിലിക്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ഫാ. ടോമി എടാട്ട്
ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ തീരനഗരമായ നീസിലെ നോട്രെഡാം ബസിലിക്കയില്‍ വ്യാഴാഴ്ച മൂന്നുപേര്‍ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. അങ്ങേയറ്റം ദാരുണമായ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രിയപ്പെട്ടവര്‍ നഷ്ട്ടപെട്ട കുടുംബാംഗങ്ങളോടും ദേവാലയസമൂഹത്തോടുമുള്ള ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും അറിയിക്കുകയും ചെയ്യുന്നതായി ബിഷപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോകം മുഴുവനും സഹോദര്യത്തോടും സഹിഷ്ണുതയോടും കൂടി വര്‍ത്തിക്കണമെന്നും എല്ലാവരും ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ ആഹ്വാനം ചെയ്തു. ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ലോകസമാധാനത്തിന് വേണ്ടി ഒക്ടോബര്‍ 31 ന് ഇംഗ്ളണ്ട് ആന്‍ഡ് വെയില്‍സിലെ വിശ്വാസസമൂഹം ഒന്നടങ്കം പങ്കുചേരുന്ന 'റിലേ റോസറി'യില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയും പങ്കുചേരുകയാണ്. അന്നേ ദിവസം രാത്രി 8 മണി മുതല്‍ 9 മണി വരെ രൂപതയിലെ എല്ലാ വിശ്വാസികളും ലോകസമാധാനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഈ ജപമാല യജ്ഞത്തില്‍ പങ്കാളികളാകണമെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.
 
Other News in this category

 
 




 
Close Window