Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കേരളത്തില്‍ 4138 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
Reporter
ഇന്ന് കോവിഡ് ബാധിച്ച് 21 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 86681 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3599 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്.

ഉറവിടമറിയാത്ത 438 കേസുകളുണ്ട്. 47 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7108 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് 576, എറണാകുളം 518, ആലപ്പുഴ 498, മലപ്പുറം 467, തൃശൂര്‍ 433, തിരുവനന്തപുരം 361, കൊല്ലം 350, പാലക്കാട് 286, കോട്ടയം 246, കണ്ണൂര്‍ 195, ഇടുക്കി 60, കാസര്‍ഗോഡ് 58, വയനാട് 46, പത്തനംതിട്ട 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 9, എറണാകുളം, കോഴിക്കോട് 8 വീതം, തിരുവനന്തപുരം 7, തൃശൂര്‍ 5, പത്തനംതിട്ട 4, കൊല്ലം 3, കാസര്‍കോടട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 47,28,404 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
 
Other News in this category

 
 




 
Close Window