Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഒരുപാട് അര്‍മാദിച്ചാല്‍ ഇക്കുറി ക്രിസ്മസ് ആഘോഷവും കോവിഡ് കൊണ്ടു പോകും
Reporter
അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിസ്മസ് ആഘോഷിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ഒക്ടോബര്‍ 12ന് നടന്ന താങ്ക്‌സ്ഗിവിങ് ചടങ്ങുകളോട് അനുബന്ധിച്ച് കാനഡയിലെ ജനങ്ങള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുകൂടിയിരുന്നു. ഇതിനുപിന്നാലെ കോവിഡ് കേസുകള്‍ വര്‍ധിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. നിലവില്‍ 2,90,705 പേരാണ് കാനഡയില്‍ രോഗബാധിതര്‍. 10,885 പേര്‍ മരിക്കുകയും ചെയ്തു.

കൂടിക്കാഴ്ചകളും മറ്റും കുറയ്ക്കുകയെന്നതാണ് പ്രധാനമെന്ന് ട്രൂഡോ പറഞ്ഞു. വരുന്ന ആഴ്ചകളിലെ നമ്മുടെ ചെയ്തികളുടെ ഫലമായിരിക്കും ക്രിസ്മസിന്റെ സാഹചര്യം നിശ്ചയിക്കുകയെന്നും ട്രൂഡോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീടിനകത്തും പുറത്തുമായി ഉണ്ടായ അനൗപചാരികമായ ഒത്തുചേരലുകളാണ് കോവിഡ് ബാധ രൂക്ഷമാക്കിയതെന്ന് കാനഡയുടെ ചീഫ് പബ്ലിക് ഹെല്‍ത് ഓഫിസര്‍ ഡോ. തെരേസ ടാം പറഞ്ഞു.
 
Other News in this category

 
 




 
Close Window