Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
മതം
  Add your Comment comment
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് ഞായറാഴ്ച തിരിതെളിയും
Reporter
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME ടീം അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ ലണ്ടന്‍ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന് നാളെ തിരശീല ഉയരുന്നു . ഭാരത കലയും സംസ്‌ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുന്‍പില്‍ അനുഭവവേദ്യമാക്കുക, ഒപ്പം മറ്റുരാജ്യങ്ങളിലെ കലയും സംസ്‌കാരവും ഭാരത കലാ സാംസ്‌ക്കാരിക രൂപങ്ങളുമായി സമുന്നയിപ്പിക്കുക, ലോകത്തിന്റെ വിവിധങ്ങളായ കല സംസ്‌ക്കാരം സംഗീതം തുടങ്ങിയവയില്‍ പരിശീലനം നല്‍കുക മുതലായലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കലാഭവന്‍ ലണ്ടന്‍ ഈ അന്താരാഷ്ട്ര നൃത്തോല്സവം സംഘടിപ്പിച്ചിരിക്കുന്നത്.

ഞായറാഴ്ച യുകെ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30 പിഎം) പ്രശസ്ത സിനിമതാരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിന്റെ ഉത്ഘാടനം നിര്‍വഹിക്കും. ഉത്ഘാടന ദിവസം നൃത്ത പരിപാടികള്‍ അവതരിപ്പിക്കുന്നത് നിരവധി തവണ ഇന്ത്യന്‍പ്രസിഡണ്ടില്‍ നിന്നും അവാര്‍ഡ് നേടിയിട്ടുള്ള ഡല്‍ഹിയില്‍ നിന്നുള്ള സുപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ ആണ്.

തുടര്‍ന്നുള്ള എല്ലാ ഞായറാഴ്ചകളിലും ഇതേ സമയത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളപ്രേക്ഷകരുടെ മനം കവര്‍ന്ന പ്രശസ്തരായ നര്‍ത്തകി നര്‍ത്തകന്മാര്‍ കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് പേജിലൂടെ ലൈവായി വര്‍ണ്ണഭങ്ങളായ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിക്കും.

WSO കോര്‍ഡിനേറ്ററും നര്‍ത്തകിയുമായ യുകെയില്‍ നിന്നുള്ള ദീപ നായര്‍ ആണ് ഇന്റര്‍നാഷണല്‍ ഡാന്‍സ്ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. കോര്‍ഡിനേറ്ററും യുകെയിലെ അറിയപ്പെടുന്നസംഘടകയുമായ റെയ്മോള്‍ നിധിരി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതല്‍വിവരങ്ങള്‍ നല്‍കും. ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ യുകെയില്‍ നിന്നുള്ള 'ട്യൂട്ടര്‍ വേവ്സ്' ആണ്

ലണ്ടന്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിലേക്ക് എല്ലാ കലാ സാംസ്‌ക്കാരിക നൃത്തസ്നേഹികളെയും കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ WE SHALL OVERCOME ടീം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് WE SHALL OVERCOME ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക.
 
Other News in this category

 
 




 
Close Window