Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കഠിനാധ്വാനം ഇല്ലാതെ അമിത വണ്ണം കുറയ്ക്കാം: അഞ്ചു മാര്‍ഗങ്ങള്‍ വിദഗ്ധരുടെ ഉപദേശം
Reporter
കഠിനമായ അധ്വാനമില്ലാതെ അഞ്ചുകാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കൂടിയ ശരീരഭാരം സുഖമായി കുറയ്ക്കാവുന്നതെയുള്ളൂ. ആര്‍ക്കും വീട്ടില്‍ ചെയ്യാവുന്ന ലളിതമായ അഞ്ചു സ്റ്റെപ്പുകള്‍ ഇവിടെ പരിചയപ്പെടാം. ഒന്നാമത്തേത് എന്തെന്ന് നോക്കാം:

ആഘോഷ നാളുകളില്‍ മധുരം വേണ്ടുവോളം കഴിച്ചുവോ? മധുരപലഹാരങ്ങള്‍, കേക്ക്, ചോക്ലേറ്റ് തുടങ്ങിയവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പൊണ്ണത്തടിയിലേക്കു പോലും നയിക്കാന്‍ പഞ്ചസാര ഒരു കാരണമാവാറുണ്ട്. ചെയ്യേണ്ടതിത്ര മാത്രം. ഇനി കുറച്ചു നാളത്തേക്ക് പഞ്ചസാര പൂര്‍ണമായും ഉപേക്ഷിക്കുക. ഇത് ശരീരഭാര വര്‍ദ്ധനവ് തടയുക മാത്രമല്ല, ബ്ലഡ് ഗ്‌ളൂക്കോസ് അളവ് നിയന്ത്രിക്കാനും ഉപകരിക്കും

ശരീരത്തിന്റെ ഉള്ളില്‍ നിന്നും ശുചിയാക്കല്‍ പ്രക്രിയ നടക്കാന്‍ വെള്ളത്തിനേക്കാള്‍ മികച്ച ഒരു ഉപാധിയില്ല. ഒരു ദിവസം രണ്ടു ലിറ്ററിലധികം വെള്ളം കുടിക്കുന്നത് കൊഴുപ്പ് എരിച്ചുകളയാന്‍ മാത്രമല്ല, ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഉപകരിക്കും. ജ്യൂസ് കുടിക്കുന്നതിനേക്കാള്‍ നല്ലത് ശുദ്ധമായ വെള്ളം തന്നെയാണ്. ജ്യൂസില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് ശരീരത്തില്‍ എത്തുന്നത് തടയാന്‍ ഇതു മൂലം സാധിക്കും

ആഘോഷങ്ങളില്‍ പച്ചക്കറികള്‍ അധികം കടന്നു വരാറില്ല. പക്ഷെ അതിനു ശേഷം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാന്‍ പച്ചക്കറികള്‍ ഉപകരിക്കും. ജലാംശം, ഫൈബര്‍, വൈറ്റമിന്‍സ്, ധാതുക്കള്‍, ആന്റി-ഓക്‌സിഡന്‌സ് എന്നിവ അടങ്ങിയ ലോ കാലറി വിഭവങ്ങളാണ് പച്ചക്കറികള്‍ എല്ലാം തന്നെയും. ഏറെനേരത്തേക്കു വയറു നിറഞ്ഞ പ്രതീതി നല്‍കാന്‍ ഇവയ്ക്കാവും. അമിത വിശപ്പും നിയന്ത്രണ വിധേയമാകും. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പച്ചക്കറികള്‍ കൊണ്ടാവും
 
Other News in this category

 
 




 
Close Window