|
അവസാനഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലാണ് ഫൈസര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫൈസര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ കമ്പനി സിഇഒ ആല്‍ബര്‍ട്ട് ബര്‍ല ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിവരം പുറത്തുവന്നതോടെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ഫൈസറിന്റെ ബയോടെക്കിന്റെയും മൂല്യം ഉയര്‍ന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ന്യൂയോര്‍ക്കില്‍ ഫൈസറിന്റെ ഓഹരി മൂല്യം 1.3 ശതമാനവും ബയോ എന്‍ടെക്കിന്റേത് 9.3 ശതമാനവും ഉയര്‍ന്നു. ഇതിനോടകം 13 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത മഹാമാരിയെ ഉടന്‍ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് ഫൈസര്‍ വാക്‌സിന്‍ മുന്നോട്ടുവെക്കുന്നത്. |