Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഇരു വൃക്കകളും തകരാറിലായി; ബാഹുബലിയില്‍ മസില്‍ പെരുപ്പിച്ചു നിന്ന റാണ കണ്ണീരോടെ പറയുന്നു
Reporter
ജീവിതത്തില്‍ തനിക്കു സംഭവിച്ച ഗുരുതര ആരോഗ്യ പ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തി റാണ ദഗുബാട്ടി. സമാന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്. വൃക്കകള്‍ തകരാറിലായി രക്തസമ്മര്‍ദം കൂടിയപ്പോള്‍ മുപ്പതുശതമാനം വരെ മരണത്തിനു സാധ്യതയുണ്ടായിരുന്നുവെന്ന് റാണ പറഞ്ഞു.

ഏറെ വികാരധീനനായാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞത്. ജീവിതം അതിവേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് പോസ് ബട്ടണ്‍ അമര്‍ത്തിയതു പോലെയായിരുന്നു. തകരാറിലായ കിഡ്‌നികളും ഹൃദയത്തിനും പ്രശ്‌നങ്ങള്‍, ബിപി കൂടി സ്‌ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.

'ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹിറോ ആകുന്നത്'. റാണയെ കുറിച്ച് സാമന്ത പറയുന്നു.

ബാഹുബലിയില്‍ കരുത്തനായി കണ്ട റാണ ദഗുബാട്ടിയെ ഒരവസരത്തില്‍ മെലിഞ്ഞ് അവശനായി കണ്ടതോടെയാണ് ആരാധകര്‍ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവരുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

വൃക്കരോഗത്തിന് ചികിത്സ നേടി റാണയില്‍ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്‌തെന്നും അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പിന്നീട് പുറത്തുവന്നില്ല.

രണ്ട് വര്‍ഷം മുമ്പ് കിഡ്‌നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് റാണ ചികിത്സയിലായിരുന്നു. ഹൈദരാബാദിലും മുംൈബയിലുമായി നടത്തിയ ചികിത്സയില്‍ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് അമേരിക്കയിലേയ്ക്കു പോകാന്‍ തീരുമാനിച്ചത്. അവിടെയുള്ള പ്രശസ്തനായ നെഫ്രോളജിസ്റ്റ് റാണയെ ചികിത്സിക്കുന്നുണ്ടെന്നായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.

എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ റാണ തള്ളിയിരുന്നു. തന്റെ ആരോഗ്യകാര്യത്തെ കുറിച്ച് വിചിത്രമായ പല വാര്‍ത്തകളും കേള്‍ക്കുന്നു. രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നല്ലാതെ താന്‍ ആരോഗ്യവാനായിരിക്കുന്നു എന്നായിരുന്നു റാണ പ്രതികരിച്ചത്. എന്തായാലും സാം ജാം എന്ന പരിപാടിയില്‍ നടന്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് ആരാധകര്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window