Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബ കൂട്ടായ്മ വര്‍ഷാചരണം
Reporter
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വര്‍ഷാചരണം ഇന്നലെ കൊണ്ട് സമാപിച്ചതായും ഇന്ന് മുതല്‍ വരുന്ന ഒരു വര്‍ഷത്തേക്ക് കുടുംബ കൂട്ടായ്മാ വര്‍ഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു . കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബര്‍മിങ്ഹാമില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്ത ഒരു വര്‍ഷം നീണ്ടു നിന്ന ദമ്പതീവര്‍ഷാചരണം കോവിഡ് കാലമായിട്ടും ചലനാത്മകമായ ഒട്ടേറെ പരിപാടികളോടെ ആണ് സമാപിച്ചത് .

രൂപതയില്‍ വിവാഹ ജൂബിലി ആഘോഷിച്ച ദമ്പതികളെ ആദരിച്ചു കൊണ്ട് നടന്ന പരിപാടിയോടെ ആരംഭിച്ച ദമ്പതീ വര്‍ഷത്തില്‍ രൂപത തലത്തിലും വിവിധ ഇടവക , മിഷന്‍ തലങ്ങളിലും , വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു , വിശുദ്ധ കുര്‍ബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേകമായി നടത്തിയ ഉപന്യാസ മത്സരം . വിശുദ്ധ കുര്‍ബാനയെ അടിസ്ഥാനമാക്കി ദിവ്യാകാരുണ്യ മിഷനറി സഭയിലെ വൈദികര്‍ ചേര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്യേക ധ്യാനം , ദമ്പതികള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച സി ആന്‍ മരിയ എസ് .എച്ച് നടത്തിയ വചനപ്രഘോഷണം ,യുവജന ദമ്പതികള്‍ക്കയായി ജസ്റ്റീസ് കുര്യന്‍ ജോസഫ് ,റൈഫെന്‍ , ടെസ്സി ദമ്പതികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സെമിനാര്‍ ,സമാപനത്തിന്റെ മൂന്നു ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന വിശുദ്ധ ജീവിതത്തിന് എന്ന വിഷയം അടിസ്ഥാനമാക്കി പ്രശസ്ത വചന പ്രഘോഷകന്‍ ഫാ . ഡാനിയേല്‍ പൂവണ്ണത്തില്‍ നടത്തിയ വചന പ്രഘോഷണം , എന്നിവയുള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകള്‍ എല്ലാം പ്രയോജനപ്പെടുത്തിയാണ് ഈ ദമ്പതീ വര്‍ഷാചരണം ഏറ്റം മനോഹരമായി ആചരിച്ചത് .

ദമ്പതീ വര്‍ഷത്തിനായി ഫാ ഷാജി തുമ്പേചിറയില്‍ രചനയും , സംഗീതവും നിര്‍വഹിച്ച പ്രത്യേക ഗാനവും പുറത്തിറക്കിയിരുന്നു , ദമ്പതീവര്‍ഷത്തിന്റെ വിജയത്തിനും , ദമ്പതികള്‍ക്കായും പ്രത്യേക പ്രാര്‍ഥനകളും തയ്യാറാക്കി ഭവനങ്ങളിലും പള്ളികളിലും നല്‍കിയിരുന്നു . രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നിര്‍ദേശ പ്രകാരം വികാരി ജനറാള്‍ മോണ്‍ . ജിനോ അരീക്കാട്ട് എം. സി .ബി .എസിന്റെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍ , വിവിധ ഇടവക/ മിഷന്‍ കേന്ദ്രങ്ങളിലെ വൈദികര്‍ , അല്‍മായ നേതൃത്വം എന്നിവരാണ് ദമ്പതീ വര്‍ഷാചരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് .
 
Other News in this category

 
 




 
Close Window