Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 13th May 2024
 
 
മതം
  Add your Comment comment
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു
Reporter
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വനിതാ ഫോറം വാര്‍ഷിക സമ്മേളനം സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു . കഴിഞ്ഞ വര്‍ഷം ബിര്‍മിംഗ് ഹാമില്‍ നടന്ന ടോട്ട പുല്‍ക്രാ വാര്‍ഷിക സമ്മേളനത്തിന് തുടര്‍ച്ചയായി സൂമില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ മീറ്റിങ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു . സുവിശേഷത്തില്‍ സ്ത്രീകളുടെ സാനിധ്യം ഏറെ വലുതാണ് .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ സ്ത്രീകളും അവരുടെ ദൗത്യം തിരിച്ചറിയണം . സമ്പൂര്‍ണ്ണ സൗന്ദര്യമായ പരിശുദ്ധ അമ്മയുമായി ബന്ധപ്പെടുത്തി ഈ വര്‍ഷവും തോത്താ പുല്‍ക്രാ എന്ന പേര് തന്നെയാണ് വാര്‍ഷിക സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് .

ദൈവം സംപൂര്‍ണ്ണ സൗന്ദര്യമാണ് , ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയില്‍ നിറയുമ്പോള്‍ ആണ് ഒരു സൃഷ്ടി ആയ മറിയവും സമ്പൂര്‍ണ്ണ സൗന്ദര്യമായി മാറുന്നത് . പരിശുദ്ധ അമ്മയുടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലും നമ്മള്‍ ആയിരിക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമന്‍സ് ഫോറം ഏറ്റെടുക്കണം എന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടന സമ്മേളനത്തില്‍ പറഞ്ഞു , രൂപത കുടുംബ കൂട്ടായ്മ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം രൂപതയോടൊന്നു ചേര്‍ന്ന് കുടുംബ കൂട്ടായ്മകളില്‍ പങ്കെടുക്കുകയും , അതിനു നേതൃത്വം കൊടുത്തും കൂടുതല്‍ ഊര്‍ജ്വ സ്വലതയോടെ മുന്‍പോട്ടു പോകുവാന്‍ വിമന്‍സ് ഫോറത്തിന് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു . വിമന്‍സ് ഫോറം ദേശീയ പ്രസിഡന്റ് ജോളി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സി ആന്‍ മരിയ എസ് എച്ച് മുഖ്യ പ്രഭാഷണം നടത്തി . വിമന്‍സ് ഫോറം ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍ , അനിമേറ്റര്‍ സി. കുസുമം എസ് എച്ച് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി .ഫാ. ഫാന്‍സ്വാ പത്തില്‍ ആമുഖമായുള്ള നിര്‍ദേശങ്ങള്‍ നല്‍കി .

സമ്മേളനത്തോടനുബന്ധിച്ച് വനിതാ ഫോറത്തിനായി തയ്യാറാക്കിയ പുതിയ ആന്തം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു . സോണിയ ജോണി സ്വാഗതവും ,ഷൈനി സാബു റിപ്പോര്‍ട്ടും അവതരിപ്പിച്ചു . മിനി ജോണി , റൂബി ജോബി എന്നിവരുടെ സംഗീതാലാപനവും ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി .റീജിയണല്‍ റിപ്പോര്‍ട്ടുകള്‍ , കഴിഞ്ഞ വര്‍ഷത്തെ ടോട്ട പുല്‍ ക്രാ റിപ്പോര്‍ട്ട് എന്നിവയും അവതരിപ്പിച്ചു . ഡോ . മിനി നെല്‍സണ്‍ ആയിരുന്നു സമ്മേളനത്തിന്റെ മാസ്റ്റെര്‍ ഓഫ് സെറിമണീസ് . ഓമന ലിജോ സമ്മേളനത്തിന് നന്ദി അര്‍പ്പിച്ചു .
 
Other News in this category

 
 




 
Close Window