Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഈ പ്രായത്തില്‍ വാക്‌സിന്‍ അപകടമെന്നു ഡോക്ടര്‍മാര്‍: റഷ്യന്‍ പ്രസിഡന്റ് കോവിഡ് വാക്‌സിനില്‍ നിന്നു പിന്മാറി
Reporter
റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ്-19 വാക്‌സീന്‍ സ്പുട്‌നിക് 5 കുത്തിവയ്പ്പ് താന്‍ എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. പ്രായം അനുവദിക്കുമ്പോള്‍ അതെടുക്കുമെന്നും വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ വാക്‌സീനുകള്‍ 68 വയസ്സുകാരന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രത്യേക പ്രായത്തിന്റെ വിഭാഗത്തിലുള്ളവര്‍ക്കാണ് നിലവിലെ വാക്‌സീനുകള്‍ മികച്ചതെന്നാണ് വിദഗ്ധാഭിപ്രായം. തന്റെ പ്രായത്തിലുള്ളവര്‍ക്ക് വാക്‌സീന്‍ വിതരണം ചെയ്തിട്ടില്ല. അതു സാധ്യമാകുമ്പോള്‍ വാക്‌സീന്‍ സ്വീകരിക്കും' - അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊറോണ വൈറസിനെതിരെ എല്ലാവരും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ അളവില്‍ വാക്‌സീന്‍ ഉത്പാദിപ്പിക്കാന്‍ റഷ്യയ്ക്ക് ഇനിയും സമയം വേണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ ഭീതിയില്‍ ക്രെംലിനിലെ ഓഫിസില്‍ വരാതെ മോസ്‌കോയ്ക്കു പുറത്തുള്ള വീട്ടിലിരുന്നതാണ് പുടിന്‍ ഇപ്പോള്‍ ചുമതലകള്‍ വഹിക്കുന്നത്. ഇതുകൂടാതെ, ഇടയ്ക്കിടെ കോവിഡ് പരിശോധനയ്ക്കും പുടിന്‍ വിധേയനാകാറുണ്ട്.
 
Other News in this category

 
 




 
Close Window