Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
കോവിഡ് വാക്‌സിനേഷന്‍: കുത്തിവയ്പ്പ് വേണോയെന്ന് ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാം - ആരോഗ്യ മന്ത്രാലയം
Reporter
കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സീന്‍ മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സീനുകള്‍ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാക്‌സീന്‍ സ്വീകരിക്കണമെന്നത് നിര്‍ബന്ധമാണോ, ആന്റിബോഡികള്‍ വികസിക്കാന്‍ എത്ര സമയമെടുക്കും, കോവിഡ് മുക്തര്‍ വാക്‌സീന്‍ സ്വീകരിക്കണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രാലയം.


കോവിഡ് മുക്തരായവരും വാക്‌സീന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നത് ഉചിതമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിനെതിരെ ശക്തമായ പ്രതിരോധശേഷി വികസിപ്പിക്കുന്നതിന് ഇതു സഹായിക്കും. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ വികസിക്കുക.
വാക്‌സീന്‍ ഈ പ്രായത്തില്‍ പറ്റില്ലെന്ന് വിദഗ്ധര്‍; സ്പുട്‌നിക് 5 കുത്തിവയ്‌പ്പെടുക്കാതെ പുടിന്‍ കോവിഡിനുള്ള കുത്തിവയ്പ്പ് എടുക്കോണോ എന്ന് സ്വമേധയാ തീരുമാനിക്കാം. എന്നിരുന്നാലും, രോഗത്തിനെതിരെ സ്വയം പ്രതിരോധിക്കുന്നതിനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെയുള്ള അടുത്ത ബന്ധങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും വാക്‌സീന്‍ സ്വീകരിക്കുന്നത് നല്ലതാണ്. വാക്സീന്‍ പരീക്ഷണങ്ങള്‍ അന്തിമഘട്ടങ്ങളിലാണെന്നും മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ വാക്‌സീന്‍ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറ് വാക്‌സീനുകളാണ് ഇന്ത്യയില്‍ വികസിപ്പിക്കുന്നത്.
 
Other News in this category

 
 




 
Close Window