Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
ആരോഗ്യം
  Add your Comment comment
30 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ബ്ലഡ് ബാങ്ക് പോലെ മുലപ്പാല്‍ വില്‍ക്കുന്ന ബാങ്ക്
Reporter
ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചിട്ടും സംസ്ഥാനത്ത് മുലപ്പാല്‍ ബാങ്ക് വരാന്‍ 3 ദശാബ്ദം കാത്തിരിക്കേണ്ടതായി വന്നതിന്റെ പ്രധാന കാരണം, അതിന് ആവശ്യക്കാരില്ലാത്തതല്ല, മറിച്ച് ഇത്തരമൊരു ആശയത്തിന്റെ പ്രസക്തി അധികൃതരെപ്പോലും മനസ്സിലാക്കിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നതാണ്. പലപ്പോഴും സാമൂഹികപരവും മതപരവുമായ കാരണങ്ങളാല്‍ ഇപ്പോഴും ആളുകള്‍ മുലപ്പാല്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. മുലപ്പാല്‍ ദാതാവും ഗുണഭോക്താവും ആരെന്നു വെളിപ്പെടുത്തുന്നുല്ലെങ്കിലും പലപ്പോഴും ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചെത്താറുണ്ട്. അതും മുലപ്പാല്‍ ബാങ്ക് തുടങ്ങുന്നതിനുള്ള തടസ്സവാദമായി ഉയര്‍ന്നു വന്നിരുന്നു.

പൊതുവേ, ആരോഗ്യനിലവാരം ഉയര്‍ന്ന കേരളത്തില്‍ മുലപ്പാല്‍ ബാങ്കിന്റെ ആവശ്യമില്ലായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, വന്ധ്യതാ ചികിത്സ കേരളത്തില്‍ കൂടിയതിനു പിന്നാലെ, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണവും കൂടി. തീവ്രപരിചരണവിഭാഗത്തില്‍ കഴിയേണ്ടി വരുന്ന ഇത്തരം കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുക എന്നതു ശ്രമകരമായ ജോലിയായി മാറിയിരിക്കുകയാണ്. പൊടിപ്പാലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിയാവുന്നവര്‍ ഇപ്പോള്‍ അധികമാണ്. അതോടെ, മുലപ്പാല്‍ ബാങ്ക് സംസ്ഥാനത്തിന്റെ ആവശ്യമായി മാറി. ആ കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല, പ്രസവശേഷം ആരോഗ്യപ്രശ്‌നങ്ങളാല്‍ അമ്മയോ കുഞ്ഞോ മാറിത്താമസിക്കേണ്ടി വരുമ്പോഴും മുലപ്പാല്‍ വലിച്ചു കുടിക്കാന്‍ സാധിക്കാതെ വരുന്ന കുട്ടികള്‍ക്കും അമ്മയില്ലാത്ത കുഞ്ഞുങ്ങള്‍ക്കും മുലപ്പാല്‍ ബാങ്ക് അത്യാവശ്യമാണ്. അവര്‍ക്കെല്ലാം വേണ്ടിയാണ്, സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഈ ആഴ്ചയോടെ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്.
32 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രാജ്യത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് വരുന്നത്. 1989ല്‍ മുംബൈയില്‍. പക്ഷേ, പ്രതീക്ഷിച്ചതുപോലെ വിജയം കണ്ടില്ല. പാല്‍പ്പൊടി കമ്പനികള്‍ ആ വരവിനെ എതിര്‍ത്തുവെന്നാണു സൂചന. മാനസികമായി ആളുകള്‍ അതിനോടു ചേരാനും സമയമെടുത്തിരിക്കാം. എന്തുതന്നെയായാലും, വര്‍ഷങ്ങള്‍ കഴിയുംതോറും മുലപ്പാല്‍ ബാങ്കുകള്‍ പതിയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. ഇന്ന് രാജ്യത്ത് 14 മുലപ്പാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു കണക്ക്. പക്ഷേ, ഇതെല്ലാം സംസ്ഥാനത്തിനു പുറത്തുള്ള കഥകളാണ്.


ജൂബിലി മിഷന്‍ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങുക. മറ്റ് ആശുപത്രികളിലും ശേഖരണ കേന്ദ്രം വരും.


ശേഖരിക്കുന്ന മുലപ്പാല്‍ ജൂബിലിയിലെ കേന്ദ്രത്തില്‍ സൂക്ഷിക്കും. ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യമായി നല്‍കും. തൃശൂര്‍ സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെയും ഇന്നര്‍വീലിന്റെയും സഹകരണത്തോടെ 47.5 ലക്ഷം രൂപ ചെലവിലാണ് ജില്ലയിലെയും എറണാകുളത്തെയും മുലപ്പാല്‍ ബാങ്കുകള്‍ തയാറാകുന്നത്. തൃശൂര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം അടുത്തയാഴ്ച മന്ത്രി കെ.കെശൈലജ നിര്‍വഹിക്കും. ബാങ്ക് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ ഇവിടെ കുഞ്ഞുങ്ങളുടെ പേര്‍ റജിസ്റ്റര്‍ ചെയ്യാം.
 
Other News in this category

 
 




 
Close Window