Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ഹൃദ്രോഗവും സെക്‌സും: കുടുംബ ജീവിതത്തില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ അറിയേണ്ടത്
Reporter
രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവര്‍ത്തി അധികമായതായി കണക്കാക്കുന്നത്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവര്‍ത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ ശാരീരികശേഷി, ലൈംഗികതാല്പര്യം, ലൈംഗിക കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്.
ലൈംഗികപ്രവര്‍ത്തികള്‍ താല്‍കാലികമായി ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് രോഗാവസ്ഥ വഷളാക്കാന്‍ സാധ്യത ഉള്ള ഹൃദ്രോഗികള്‍ രതിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് നല്ലത്.

സാധാരണയായി പടിക്കെട്ടുകള്‍ കയറുവാനും ഒന്ന് രണ്ടു കിലോമീറ്ററുകള്‍ നടക്കുവാനും ചെറു വേഗത്തില്‍ ഓടാനും സാധിക്കുന്നതും ചികിത്സിക്കുന്ന ഡോക്ടര്‍ അതിന് അനുമതി നല്‍കിയിട്ടുമുള്ള രോഗികള്‍ക്ക് സാധാരണമായ രതിയില്‍ ഏര്‍പ്പെടാം.

ഹാര്‍ട്ട് ഫെയ്ലിയര്‍, ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികള്‍, കൊറോണറി ആര്‍ട്ടറി ഡിസീസസ് രോഗികള്‍ എന്നിവര്‍ ചികില്‍സിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂ.

ഹൃദ്രോഗം ഉള്ളവര്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ നെഞ്ചു വേദന, ശ്വാസം മുട്ടല്‍, ക്രമാതീതമായതോ ക്രമം തെറ്റിയതോ ആയ നെഞ്ചിടിപ്പ്, ഓക്കാനം, നെഞ്ചെരിച്ചില്‍, നെഞ്ചില്‍ ഭാരം തുടങ്ങിയവ തോന്നിയാല്‍ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാവൂ.

സാധാരണഗതിയില്‍ ഗര്‍ഭാവസ്ഥയില്‍ രതി പൂര്‍ണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ല. പക്ഷെ ജാഗ്രതയോടുകൂടി വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍. അവസാന മാസങ്ങളില്‍ സ്തനങ്ങളിലെ ഉത്തേജനവും രതിമൂര്‍ച്ഛയും ഗര്‍ഭപാത്രത്തില്‍ മുറുക്കം (contractions) ഉണ്ടാക്കും. ഇത് ദിവസം തികയാതെയുള്ള പ്രസവം സാധ്യത ഉണ്ടാക്കാം. മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ യോനിയില്‍ കൂടി രക്തം വരുകയാണെങ്കിലോ നേരത്തെ ദിവസം തികയാതെ പ്രസവിച്ച ചരിത്രം ഉണ്ടെങ്കിലോ ഗര്‍ഭാശയമുഖം നേരത്തെ തുറക്കുകയോ ചെയ്താലും ലൈംഗിക ബന്ധം പാടില്ല.
 
Other News in this category

 
 




 
Close Window