|
കോവിഡ്-19 വ്യാപനകാലത്ത് മരണപ്പെട്ടവരില്‍ നല്ലൊരു ശതമാനം അമിത രക്തസമ്മര്‍ദമുള്ളവരാണ്. അമിതരക്തസമ്മര്‍ദം സമുചിതമായി നിയന്ത്രിക്കാതിരുന്നാല്‍ ഹാര്‍ട്ട് അറ്റാക്ക്, ഹൃദയപരാജയം, സ്‌ട്രോക്ക്, വൃക്കപരാജയം, അന്ധത, മറവിരോഗം തുടങ്ങിയ രോഗാവസ്ഥകളിലേു രോഗിയെ എത്തിക്കുന്നു. പ്രഷര്‍ ചികിത്സയ്ക്കായി വിപണിയില്‍ നിരവധി മരുന്നുകള്‍ സുലഭമാണെങ്കിലും പ്രതിരോധമാര്‍ഗങ്ങളിലൂടെ ഈ 'നിശ്ശബ്ദകൊലയാളി'യുടെ പിടിവിട്ട് നില്‍ക്കുന്നതുതന്നെ ഉചിതം. അതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍:
1. സമീകൃതാഹാരം കഴിക്കുക. കറിയുപ്പ് കുറഞ്ഞ, ഇന്തുപ്പ് കൂടുതലുള്ള ഭക്ഷണമുറകള്‍ക്കു പ്രാമുഖ്യം കൊടുക്കുക.
2. കൃത്യവും ഊര്‍ജസ്വലവുമായ എയ്‌റോബിക് വ്യായാമമുറകള്‍ പരിശീലിക്കുക (നടത്തം, ജോഗിങ്, ൈസക്ലിങ്, നീന്തല്‍, ഡാന്‍സിങ്). ദിവസേന കുറഞ്ഞത് 30-45 മിനിറ്റ് വ്യായാമം ആഴ്ചയില്‍ ആറു ദിവസമെങ്കിലും ചെയ്യുക.
3. ശരീരഭാരം സന്തുലിതമാക്കുക. ബിഎംെഎ 25ല്‍ താഴെ നിലനിര്‍ത്തണം. 25ല്‍ കൂടിയാല്‍ അമിതഭാരവും 30ല്‍ കൂടിയാല്‍ അപകടകരമായ ദുര്‍മേദസ്സുമായി. പൊക്കവും ഭാരവും തമ്മിലുള്ള അനുപാതമാണ് ബോഡി മാസ് ഇന്‍ഡക്‌സ്.
4. മദ്യം ഒഴിവാക്കുക. സ്ഥിരമായി മദ്യം കഴിക്കുന്നവരില്‍ രക്തസമ്മര്‍ദം അമിതമാകുന്നു,
5. പുകവലി നിര്‍ത്തുക. പുകവലിക്കുമ്പോള്‍ രക്തസമ്മര്‍ദം കുതിച്ചുകയറുന്നു.
6. സ്‌ട്രെസ്സ് നിയന്ത്രിക്കപ്പെടാതിരുന്നാല്‍ സ്ഥിരമായ അമിതരക്തസമ്മര്‍ദമാണ് ഫലം. സ്‌ട്രെസ് മാ േനജ്‌മെന്റ് തെറപ്പി ഏറെ പ്രധാനം. ദിവസേന 7-8 മണിക്കൂര്‍ ഉറങ്ങണം. ഉറക്കക്കുറവ് പ്രഷര്‍ വര്‍ധിക്കുന്നതിനുള്ള കാരണമാണ്. |